നോട്ട് നിരോധനം സ്വാഭാവികം, കാര്യങ്ങൾ റിസർവ് ബാങ്ക് വിശദീകരിച്ചിട്ടുണ്ട് -വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: നോട്ട് നിരോധനം സ്വാഭാവിക നടപടിയാണെന്നും 2000 രൂപയുടെ നോട്ട് നിരോധിച്ചത് റിസർവ് ബാങ്കിന്റെ തീരുമാനമാണെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. റിസർവ് ബാങ്ക് ഒരു സ്വതന്ത്ര സംവിധാനമാണ്. കാര്യങ്ങളെല്ലാം റിസർവ് ബാങ്ക് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചത്തെ സംഭവങ്ങൾ മാത്രം മതി സംസ്ഥാന സർക്കാർ എന്തെന്ന് മനസിലാക്കാനെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലയിലേക്ക് വ്യാജന്മാരെ അയക്കാൻ പഠിപ്പിക്കുന്ന സർക്കാറിന്റെ അബദ്ധങ്ങളുടെ രണ്ടാം വാർഷികമാണിത്. പിണറായി വിജയന്റെ ഭരണത്തിൽ കാട്ടാന മുതൽ കാട്ടുപോത്ത് വരെ ആളെ കൊല്ലുകയാണ്. ജനത്തോട് മുണ്ട് മുറുക്കി കഴിയാൻ പറഞ്ഞ് പിണറായി വിജയൻ നീന്തൽ കുളം പണിയുന്നു. നീന്തൽ കഴിഞ്ഞാൽ മുഖ്യമന്ത്രിക്ക് വിദേശയാത്രയാണ് പ്രിയം -മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.