ബി.ജെ.പിയെ എടുക്കാച്ചരക്കാക്കി മാറ്റിയ നേതാക്കളാണ് മുരളീധരനും സുരേന്ദ്രനും -വി.ഡി സതീശൻ
text_fieldsആലപ്പുഴ: കേരളത്തിലെ ബി.ജെ.പിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന് നേതൃത്വം നൽകിയ രണ്ട് നേതാക്കളാണ് വി. മുരളീധരനും കെ. സുരേന്ദ്രനും ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇവരാണിപ്പോൾ പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കുന്നതെന്നും സതീശൻ പറഞ്ഞു.
പകൽ മുഴുവൻ പിണറായി വിരോധം പറയുന്ന മുരളീധരൻ, രാത്രിയിൽ കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാറിനെതിരെ നടത്തിയ അന്വേഷണവും കേരളത്തിലെ പൊലീസ് ബി.ജെ.പി നേതാക്കൾക്കെതിരെ നടത്തിയ അന്വേഷണവും തമ്മിൽ ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി പിണറായിയോട് ചർച്ച നടത്തിയയാളാണ്. നിർഗുണനായ പ്രതിപക്ഷ നേതാവാണെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. സുരേന്ദ്രൻ സർവഗുണ സമ്പന്നനായ നേതാവാണ്. അദ്ദേഹത്തിന്‍റെ ഒരു ഗുണവും തനിക്കുണ്ടാകരുതെന്നാണ് പ്രാർഥനയെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനത്തില്‍ സര്‍ക്കാറിന് അനുകൂല സമീപനം പ്രതിപക്ഷം സ്വീകരിച്ചെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. ഗവര്‍ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായമില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ഗവര്‍ണര്‍ നിയമവിരുദ്ധതക്ക് കൂട്ടുനിന്നെന്നുമാണ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത്. ഭിന്നതയുണ്ടെന്ന് വരുത്തി അത് ആഘോഷിക്കാൻ വരേണ്ടതില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.