മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്പോൺസർ ആര്?, വരുമാന സ്രോതസ് എന്ത്?; ചോദ്യങ്ങളുമായി വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കുടുംബത്തിന്‍റെയും ദുബൈ യാത്രക്കെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്പോൺസർ ആരാണെന്നും ഇവരുടെ വരുമാന സ്രോതസ് എന്താണെന്നും മുരളീധരൻ ചോദിച്ചു. ഇക്കാര്യത്തിൽ സി.പി.എം മറുപടി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും 19 ദിവസം കേരളത്തിലില്ല. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ചുമതല ആർക്കാണ് കൈമാറിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പത്രകുറിപ്പ് സർക്കാർ ഇറക്കിയിട്ടില്ല. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ചുമതല കൈമാറാതെ പോകുന്നത് ജനങ്ങളോട് കാണിക്കുന്ന നിരുത്തരവാദമാണെന്നും മുരളീധരൻ വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാറിന്‍റെ തലവൻ ആഢംബരങ്ങളിൽ മുഴുകുന്നതിലുള്ള സി.പി.എമ്മിന്‍റെ നിലപാട് എന്താണ്. ഉന്നയിച്ച വിഷയങ്ങളിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ സെക്രട്ടറിയും മറുപടി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.