Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹിന്ദു-മുസ്​ലിം...

ഹിന്ദു-മുസ്​ലിം വിവാഹത്തിൽ ബി.ജെ.പിക്ക്​ എതിർപ്പില്ലെന്ന്​ വി. മുരളീധരന്‍

text_fields
bookmark_border
ഹിന്ദു-മുസ്​ലിം വിവാഹത്തിൽ ബി.ജെ.പിക്ക്​ എതിർപ്പില്ലെന്ന്​ വി. മുരളീധരന്‍
cancel

പാനൂര്‍: ഹിന്ദു-മുസ്​ലിം വിവാഹങ്ങളെ പാർട്ടി എതിര്‍ക്കുന്നില്ലെന്ന്​ ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം വി. മുരളീധരൻ. എന്നാല്‍, ഭീകരസംഘടനയായ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും കേവലം മതപരിവര്‍ത്തനത്തിനുമുള്ള പ്രണയവിവാഹങ്ങളെ ബി.ജെ.പി എതിർക്കും. ജനരക്ഷായാത്രക്കിടെ പത്തായക്കുന്നിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യാത്രാ കൺവീനർകൂടിയായ മുരളീധരൻ.  

 ജിഹാദി ഭീകരവാദം എന്നത്​ കേവലം ലവ്​ ജിഹാദ് മാത്രമല്ല. കോടിയേരി ധരിച്ചുവെച്ചിരിക്കുന്നത് ജിഹാദ് എന്നാല്‍, കേവലം ലവ്​ ജിഹാദ് എന്നാണ്​. അശോക് സിംഗാളി​​െൻറ മകളെ ഷാനവാസ് ഹുസൈന്‍ വിവാഹം ചെയ്​തുവെന്ന് കോടിയേരി പറയുന്നത് അറിവില്ലായ്മകൊണ്ടാണ്. അസംബന്ധം പറയുന്നതിനുമുമ്പ് കോടിയേരിക്ക് ആരോടെങ്കിലും വസ്തുത അന്വേഷിക്കാമായിരുന്നു. ജനരക്ഷായാത്രയുടെ ജനപങ്കാളിത്തത്തില്‍ സമനിലതെറ്റിയ കോടിയേരി നുണപ്രചാരണം നടത്തുകയാണ്​. യാത്രയില്‍ ബി.ജെ.പി മുന്നോട്ടുവെച്ച ചോദ്യങ്ങള്‍ക്ക് ഉത്തരംപറയാന്‍ ​സി.പി.എം തയാറാകുന്നില്ല.  

യാത്ര ജനങ്ങളെ ആകര്‍ഷിക്കുന്നതുകൊണ്ടാണ് സി.പി.എം നുണപറയുന്നത്​. സി.പി.എം നേതൃത്വം അങ്കലാപ്പിലാണ്. ’70 മുതല്‍ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടുകള്‍ ഇപ്പോഴും തുടരുകയാണ്. ജനരക്ഷായാത്രയുടെ പ്രചാരണത്തി​​െൻറ ഭാഗമായി വിവിധസ്ഥലങ്ങളലില്‍ ഉയര്‍ത്തിയ പ്രചാരണ ബോര്‍ഡുകളും തോരണങ്ങളും വ്യാപകമായി നശിപ്പിക്കുകയാണ്​. ബി.ജെ.പി നേതാക്കൾ പരാതി നൽകിയിട്ടും പൊലീസ്​ നടപടിയെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ പൊലീസ്​ സി.പി.എമ്മിനെ ഭയക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.  

ജനരക്ഷായാത്ര കണ്ണൂർ കടന്നു; മഴയിൽ കുതിർന്ന്​ നാലാം ദിനം
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയായി. നാലാം ദിനമായ വെള്ളിയാഴ്ച രാവിലെ പാനൂരിൽനിന്നാരംഭിച്ച പദയാത്ര വൈകീട്ട് കൂത്തുപറമ്പിൽ സമാപിച്ചു. ശനിയാഴ്​ച മാഹിയിൽനിന്ന്​ കോഴിക്കോ​ടുവരെയാണ്​ ജനരക്ഷായാത്ര. 

മഴയിൽ കുതിർന്നാണ്​ നാലാംദിനം യാത്രതുടങ്ങിയത്​. ജാഥാ ക്യാപ്​റ്റൻ കുമ്മനവും കേന്ദ്രനേതൃത്വത്തി​​െൻറ പ്രതിനിധിയായി എത്തിയ ജലവിഭവവകുപ്പ് സഹമന്ത്രി അർജുൻ റാം മേഖ്​വാളും ഉൾപ്പെടെ മഴനനഞ്ഞ്​​ നടന്നു. അൽപദൂരം പിന്നിട്ടപ്പോൾ മഴ മാറി. പത്തായക്കുന്നിലായിരുന്നു ഉച്ചഭക്ഷണം. വിശ്രമവും കഴിഞ്ഞ്​ യാത്ര പുനരാരംഭിച്ചപ്പോൾ മഴ വീണ്ടുമെത്തി. കൂത്തുപറമ്പിൽ സമാപനസമ്മേളനം പൂർത്തിയാകുവോളം തുടർന്ന ചാറ്റൽമഴ നാലാം ദിനത്തി​​െൻറ ആവേശംചോർത്തി. പദയാത്ര കടന്നുപോയ വഴിയിൽ സി.പി.എം ശക്തികേന്ദ്രമായ കൊട്ടയോടിയിൽ മുഴുവൻ കടകളും അടഞ്ഞുകിടന്നു. പിണറായിയിൽ ജനരക്ഷായാത്രയെ സ്വീകരിച്ച അപ്രഖ്യാപിത ഹർത്താലി​​െൻറ ആവർത്തനം. പദയാത്ര കടന്ന​ുപോകുന്നവഴിയിൽ മൊകേരിയിലാണ്​ കൊല്ലപ്പെട്ട യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ.ടി. ജയകൃഷ്ണൻ മാസ്​റ്ററുടെ വീട്​. ജാഥ ഇവി​ടെയെത്തിയപ്പോൾ കുമ്മനവും അർജുൻ റാം മേഖ്​വാളും ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിൽ കയറി ജയകൃഷ്​ണൻ മാസ്​റ്ററുടെ കുടുംബാംഗങ്ങളെ കണ്ടു. പാനൂർ മുതൽ കൂത്തുപറമ്പുവരെയുള്ള 10 കി.മീ ദൂരമാണ്​ വെള്ളിയാഴ്​ച പദയാത്ര താണ്ടിയത്​. 

  സി.പി.എം^ആർ.എസ്​.എസ്​ സംഘട്ടനത്തി​​െൻറയും കൊലപാതകങ്ങളുടെയും ചരിത്രമുള്ള മേഖലയാണിത്​. അനിഷ്​ടസംഭവങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത്​ പൊലീസ്​ വൻ സുരക്ഷ ഒരുക്കിയിരുന്നു. മട്ടന്നൂർ, കൂത്തുപറമ്പ്, മാഹി നിയോജക മണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകരാണ് ജാഥയിൽ അണിനിരന്നത്. കർണാടകത്തിൽനിന്നുള്ള 50 പ്രവർത്തകരും പദയാത്രയിൽ അണിനിരന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsJanaraksha Yathrav muraleedharanmalayalam news
News Summary - v muraleedharan- Kerala news
Next Story