Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിശ്വാസികളായ...

വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ ഒരു പ്രശ്നവുമില്ല- മുരളീധരൻ

text_fields
bookmark_border
വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ ഒരു പ്രശ്നവുമില്ല- മുരളീധരൻ
cancel

കോഴിക്കോട്: വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നതില്‍ പ്രശ്നമില്ലെന്ന് ഇംഗ്ലീഷ് വാർത്ത ചാനൽ ചർച്ചയ ിൽ പറഞ്ഞത്​ വിവാദമായതിനെ തുടർന്ന്​ വിശദീകരണവുമായി ബി.ജെ.പി നേതാവ്​ വി. മുരളീധരൻ എം.പിയുടെ ഫേസ്ബുക്ക് പോസ്​റ്റ് ​. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ യുവതികൾ പ്രവേശിച്ചതി​​​​െൻറ പേരിൽ സംസ്ഥാനത്ത് സംഘ്​പരിവാർ സംഘടനകൾ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനിടെയാണ് ഇംഗ്ലീഷ് ചാനലായ സി.എൻ.എൻ ന്യൂസ് 18 ചർച്ചയിൽ, യുവതി പ്രവേശനത്തെ അനുകൂലിച്ച് മുരളീധരൻ അഭിപ്രായപ്രകടനം നടത്തിയത്.

ഇത്​ വിവാദമായതോടെ വിശദീകരണവുമായി ഫേസ്ബുക്ക് കുറിപ്പ് എഴുതുകയായിരുന്നു. ‘‘വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ അതില്‍ ഒരു പ്രശ്നവുമില്ല. അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാറി‍​​​െൻറയും പൊലീസി​​​​െൻറയും ഉത്തരവാദിത്തമാണ്. എന്നാൽ, കേരളത്തില്‍ നടന്ന ശബരിമല പ്രവേശനം അത്തരത്തില്‍ അല്ല. സ്ത്രീകള്‍ സ്വമേധയാ വന്നതല്ല, പൊലീസ് ആസൂത്രണം ചെയ്തതാണത്’’എന്നാണ് ചർച്ചയിൽ മുരളീധരന്‍ പറഞ്ഞത്.

സന്ദർഭത്തിന് യോജിക്കാത്ത തരത്തിൽ ത​​​​െൻറ അഭിപ്രായം അടർത്തിയെടുത്തുകൊണ്ടുള്ള പ്രചാരണമാണ് നടക്കുന്നതെന്നും പൊലീസ് പരിശീലനം നൽകി നക്സൽവാദികളും മാവോവാദികളും അവിശ്വാസികളുമായ രണ്ടു സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചതിന് എതിരായ പ്രതിഷേധത്തെ വഴിതിരിച്ചുവിടാനും ആശയക്കുഴപ്പമുണ്ടാക്കാനും മാർക്സിസ്​റ്റ്​ പാർട്ടിയുടെ ഗൂഢാലോചനയാണ് ഇതെന്നും കുറിപ്പിൽ പറയുന്നു. പാർട്ടിയിലുള്ളവർതന്നെ തനിക്കെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് മുരളീധര​​​​െൻറ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscongresscpimTensionnsswomenkerala newsps sreedharan pillairahul easwarsabarimala verdictSabarimala Newswomen wallBJPBJPsupreme courtPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - V Muraleedharan -Kerala News
Next Story