കേന്ദ്രമന്ത്രി വി. മുരളീധരന് സുരക്ഷ വീഴ്ച; പാലായിൽ ഒരുമണിക്കൂർ ഗതാഗതക്കുരുക്ക്
text_fieldsപാലാ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിെൻറ പേരിൽ കേരളത്തിലെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് സുരക്ഷ വ ീഴ്ച. പാലായിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രിക്ക് ഗൺമാനും പൊലീസ് എസ്കോർട്ടും നൽകാത ിരുന്നതിനെ തുടർന്ന് ഒരു മണിക്കൂറോളം പാലായിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
പാലാക്കുള്ള യാത്രാമധ്യേ ചെങ്ങന്നൂരിൽവെച്ച് പൊലീസ് കേന്ദ്രമന്ത്രിയുടെ ഗൺമാനെ പിൻവലിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിെൻറ പേരിലായിരുന്നു പൊലീസ് നടപടി. കേന്ദ്ര മന്ത്രിക്കില്ലാത്ത പൊലീസ് സുരക്ഷ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നൽകിയെന്ന് ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഡി.ജി.പിയെ വിളിച്ച് പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസെത്തിയത്.
മന്ത്രിയെത്തുന്ന വിവരം അറിഞ്ഞില്ലെന്നായിരുന്നു പൊലീസ് ഭാഷ്യം. മന്ത്രിയുടെ യാത്രകളും പരിപാടികളും സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളിലടക്കം ഉണ്ടായിട്ടും അറിഞ്ഞില്ലെന്ന വിശദീകരണവും പൊലീസിെൻറ രഹസ്യാന്വേഷണ വിഭാഗത്തിെൻറ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. കേരള പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ച സംബന്ധിച്ച് കേന്ദ്ര ഐ.ബി അന്വേഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.