കേന്ദ്രമന്ത്രി ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ കാണണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ അൽപം ഉത്തരവാദ ബോധത്തോടെ കാര്യങ്ങൾ കാണുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'വലിയ തോതിൽ രോഗവ്യാപനം നേരിടുേമ്പാൾ ജാഗ്രതയോടെ നേരിടാൻ മുൻകരുതൽ സ്വീകരിക്കണം. അതിനാണ് ശ്രദ്ധിക്കുന്നത്. കേന്ദ്രത്തിെൻറ അപോസ്തലന്മാരാണെന്ന് പറഞ്ഞ് സംസ്ഥാനത്ത് വന്ന് ഇത്തരം വിതണ്ഡവാദങ്ങൾ ഉന്നയിച്ചാൽ നാട്ടിൽ ഉയരേണ്ട യോജിപ്പിെൻറ അന്തരീക്ഷത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സഹമന്ത്രിയുടെ ആക്ഷേപത്തിന് മറുപടി പറഞ്ഞാൽ അത് പൊതുവിലുണ്ടാകേണ്ട ഒരന്തരീക്ഷമല്ല ഉണ്ടാവുക. കേന്ദ്രം വഹിക്കേണ്ട ബാധ്യത അവർ വഹിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നതിൽ ഒരു തെറ്റുമില്ല. സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം കൃത്യമായി നിർവഹിക്കുമെന്നതാണ് ഇതേവരെയുള്ള അനുഭവം.
ഇനിയും അത് തുടരും. വാക്സിൻ വാങ്ങുന്നതിെൻറ ബാധ്യത സംസ്ഥാനത്തിന് സാധാരണഗതിയിൽ ഏറ്റെടുക്കാൻ പ്രയാസമാണ്. അതിനാലാണ് കേന്ദ്ര സർക്കാർ വാക്സിൻ നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാർ ഇതുവരെ പിന്നെ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല. ആ ആവശ്യത്തോട് കേന്ദ്രം പ്രതികരിക്കും. അത് ഇപ്പറഞ്ഞവരുടെ പ്രതികരണമായി വരുമെന്ന് തനിക്ക് തോന്നുന്നിെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.