പിണറായി-ആർ.എസ്.എസ് ചർച്ച പുതിയ കാര്യമല്ല; എല്ലാവരും അറിഞ്ഞാണ് നടന്നത്- വി. മുരളീധരൻ
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ആർ.എസ്.എസ് നേതാക്കളും തമ്മിൽ ചർച്ച നടത്തിയത് എല്ലാവരും അറിഞ്ഞാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. അത് വ്യക്തിപരമായി മാത്രം അറിയേണ്ട വിഷയമല്ല. എല്ലാവരും അറിയത്തക്ക രീതിയിലാണ് ചർച്ച നടത്തിയത്.
ആ ചർച്ചക്കിടെ നടന്ന പല കാര്യങ്ങളും മാധ്യമപ്രവർത്തകർ അറിഞ്ഞിരുന്നു. അതിനെത്തുടർന്നാണ് 'കടക്കൂ പുറത്തെ'ന്ന് മുഖ്യമന്ത്രി പറഞ്ഞത്. ആർ.എസ്.എസ്^-സി.പി.എം ചർച്ച പുതിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എം- ബി.ജെ.പി ധാരണയുണ്ടാകുമെന്ന വാർത്ത അസംഭവ്യമാണ്. ബി.ജെ.പിക്ക് വളർച്ചയുണ്ടാകുന്ന സ്ഥലങ്ങളിൽ യു.ഡി.എഫും എൽ.ഡി.എഫും ഒന്നിച്ചുനിന്ന് എതിർക്കാറുണ്ട്.
സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികളെ പിരിച്ചുവിട്ടിട്ടില്ല. അവർ അന്വേഷിക്കുകയാണ്. കേസ് ഒരുകാരണവശാലും ഉപേക്ഷിക്കില്ല. ഉത്തരവാദികളെ മുഴുവൻ നിയമത്തിനുമുന്നിൽ കൊണ്ടുവരും. സ്പീക്കറെ ചോദ്യംചെയ്യുമെന്ന് വാർത്ത നൽകിയത് മാധ്യമങ്ങളാളെന്നും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.