കണ്ണന്താനം പരിഭാഷകനല്ല, ഐ.എ.എസുകാരൻ; വിമർശനവുമായി മുരളീധരൻ
text_fieldsതിരുവനന്തപുരം: അമിത് ഷായുടെ പ്രസംഗം തർജമ ചെയ്തതിൽ തെറ്റ് സംഭവിച്ചെന്ന കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പരാമർശനത്തിനെതിരെ ബി.ജെ.പി നേതാവ് വി. മുരളീധരൻ എം.പി. അമിത് ഷായുടെ പ്രസംഗം തർജമ ചെയ്തതിൽ തെറ്റില്ലെന്ന് മുരളീധരൻ പറഞ്ഞു. കണ്ണന്താനത്തിന്റെ വിമർശനം വ്യക്തിപരമാണ്. കണ്ണന്താനം പരിഭാഷകനല്ല, ഐ.എ.എസുകാരൻ ആണെന്നും മുരളീധരൻ വ്യക്തമാക്കി.
പിണറായി സർക്കാറിനെ വലിച്ച് താഴെയിടുമെന്ന അമിത് ഷായുടെ കണ്ണൂരിലെ പ്രസംഗം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി അൽഫോൻസ് കണ്ണന്താനം രംഗത്തെത്തിയത്. അമിത് ഷായുടെ കണ്ണൂർ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ പിശക് വന്നിട്ടുണ്ടെന്നാണ് കണ്ണന്താനം പറഞ്ഞത്. അതേസമയം, ബി.ജെ.പി ദേശീയ നേതാക്കൾ കേരളത്തിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം പരിപാടികളിലും പ്രസംഗം തർജമ ചെയ്യുന്ന വി. മുരളീധരനെ കണ്ണന്താനത്തിന്റെ ഈ പ്രസ്താവന ചൊടിപ്പിച്ചു.
അമിത് ഷായുടെ കണ്ണൂർ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ പിശക് വന്നിട്ടുണ്ടെന്നാണ് കേന്ദ്ര വിനോദ സഞ്ചാര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം മാധ്യമങ്ങളോട് വിശദീകരിച്ചത്. ജനാധിപത്യത്തില്‍ എല്ലാവര്ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ഇതിനെ ഏതെങ്കിലും മുഖ്യമന്ത്രിയോ സര്‍ക്കാറോ എതിര്‍ക്കുകയാണെങ്കില്‍ ആ സര്‍ക്കാര്‍ താഴെപ്പോകും. എന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാൽ, ഇതിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത് സർക്കാറിനെ മറിച്ചിടാന്‍ ആ തടി മതിയാകില്ല, ആ തടിക്ക് വെള്ളം കൂടുതലാണ് എന്നിങ്ങനെയാണ്. ഇത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന ഭാഷയാണോയെന്നും കണ്ണന്താനം ചോദിച്ചിരുന്നു.
19 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണ് അമിത് ഷാ. അദ്ദേഹത്തിനെ നോക്കി നിങ്ങളൊരു തടിയനാണ്, നിങ്ങള്‍ക്ക് മസിലില്ല, ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ കാണിച്ചുതരാം എങ്ങനെയാണ് മസില് ഉപയോഗിക്കേണ്ടതെന്ന്, ഞങ്ങള്‍ പലരെയും വെട്ടി താഴ്ത്തിയിട്ടുണ്ട് എന്ന രീതിയിേലക്ക് സംഭാഷണം വരുന്നത് വളരെ മോശമാണ്. ഇച്ഛാശക്തി കൊണ്ടാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. അല്ലാതെ പേശീബലം കൊണ്ടല്ലെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.