മുഖ്യമന്ത്രിക്ക് പ്രത്യേകതരം രാഷ്ട്രീയ അന്ധതയെന്ന് വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ മുഖ്യമന്ത്രി പെരുംനുണകൾ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പിണറായി വിജയന് പ്രത്യേകതരം രാഷ്ട്രീയ അന്ധത ബാധിച്ചിരിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധിയിലെ പ്രധാനഭാഗം കണ്ടില്ലെന്ന് നടിക്കുകയാണ്.
ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനത്തിന് പിന്നിൽ ബാഹ്യസമ്മർദമുണ്ടായി എന്ന് കോടതി നിരീക്ഷണത്തെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ല. ബാഹ്യ ഇടപെടലുകൾ ആരുടേത് ആയിരുന്നു എന്ന് ഗവർണറും വ്യക്തമാക്കിയതാണ്. എന്നിട്ടും ഗവർണർ രാജി വയ്ക്കണം എന്ന വിചിത്ര ആവശ്യമാണ് സിപിഐഎം സെക്രട്ടറി മുന്നോട്ട് വെക്കുന്നത്. കോടതി വിധി മനസിലാക്കിക്കൊടുക്കാന്‍ എ.കെ.ജി സെൻററിൽ ആരും ഇല്ലേ എന്നും കേന്ദ്രമന്ത്രി ചോദിച്ചു.
അധികാര ദുർവിനിയോഗം നടത്തി എന്ന് സുപ്രീം കോടതി നിരീക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവും ഉടൻ രാജിവെക്കണമെന്നും കേന്ദ്ര മന്ത്രി ആ വശ്യപ്പെട്ടു. കണ്ണൂർ വി.സി പുനർ നിയമന വിഷയത്തിൽ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടിനെയും കേന്ദ്രമന്ത്രി വിമർശിച്ചു. വി. ഡി. സതീശന് പിണറായി വിജയനോട് ഭയഭക്തി ബഹുമാനം ആണ്. സഹകരണാതമക പ്രതിപക്ഷം എന്നതും കടന്ന് വിനീത വിധേയ പ്രതിപക്ഷമായി കേരളത്തിലെ പ്രതിപക്ഷം മാറിയെന്നും വി. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.