പി. രാജീവ് സമ്മർദം ചെലുത്തിയെന്ന മൊഴിയിൽ മന്ത്രി മറുപടി പറയണമെന്ന് വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: അനധികൃത വായ്പകൾ അനുവദിക്കുന്നതിന് പി. രാജീവ് സമ്മർദം ചെലുത്തിയെന്ന മൊഴിയിൽ മന്ത്രി മറുപടി പറയണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. നവകേരള സദസിൽ നാലഞ്ചുമണിക്കൂർ നടന്ന് മാധ്യമങ്ങളെ കണ്ട മന്ത്രി കരുവന്നൂരിലെ ഇ.ഡി കണ്ടെത്തലിൽ മിണ്ടാത്തത് എന്തുകൊണ്ടെന്ന് വി.മുരളീധരൻ ചോദിച്ചു. എന്തെല്ലാം താത്പര്യത്തിന് പുറത്ത് ആർക്കൊക്കെ പ്രയോജനം കിട്ടാനാണ് മന്ത്രി ഇടപെട്ടത് എന്നും വി.മുരളീധരൻ ചോദിച്ചു.
കേന്ദ്രത്തിന് എതിരെ സി.പി.എമ്മിനോടൊപ്പം സമരം ചെയ്യാനായിരുന്നുവെങ്കിൽ നവകേരളസദസിനെ കോൺഗ്രസിന് സ്വാഗതം ചെയ്താൽ പോരായിരുന്നുവോ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്ര അവഗണനക്കെതിരെ സമരത്തിന് പ്രതിപക്ഷകക്ഷികളേയും സ്വാഗതം ചെയ്ത മുഖ്യമന്ത്രിയുടെ കെണിയിൽ കോൺഗ്രസ് പോയി വീഴുമോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു.
മൂന്ന് വർഷത്തെ ഭരണവീഴ്ച മറക്കാനും പണം പിരിക്കാനും നടത്തിയ യാത്രയാണ് കേരളം കണ്ടത്. അതിൽ പ്രതിഷേധിച്ച് അടിവാങ്ങിയ യൂത്ത് കോൺഗ്രസ് നേതാവ് ജയിലിലാണ്. എന്നിട്ടും മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിക്കാനാണോ ഉദ്ദേശ്യമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ചോദിച്ചു.
രാമനാമം ജപിക്കണം, വിളക്കുക്കൊളുത്തണം എന്ന് പറഞ്ഞതിനാണ് അനുഗ്രഹീത ഗായിക ആക്രമിക്കപ്പെടുന്നത്. സഹിഷ്ണുത പ്രസംഗിക്കുന്ന മാർക്സിസ്റ്റ് പാർട്ടി ഇതിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും കേന്ദ്രമന്ത്രി ചോദിച്ചു. കെ.എസ് ചിത്രക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ കേരളാ പൊലീസ് കാണുന്നില്ലേ?. ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവർ തന്നെയാണ് കെ.എസ് ചിത്രക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.