ശ്രീനാരായണ പ്രബോധനങ്ങൾക്ക് കേരളത്തിൽ വലിയ പ്രസക്തി കൈവന്നിരിക്കുന്ന കാലമാണെന്ന് വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: ശിവഗിരി തീര്‍ഥാടനം ആധ്യാത്മികതക്കും ഭൗതികതക്കും തുല്യപ്രാധാന്യം നൽകുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂനിയൻ സംഘടിപ്പിച്ച ശിവഗിരി മഹാതീർത്ഥാടന വിളംബര പദയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചശുദ്ധികൾ പാലിച്ച് അഷ്ഠലക്ഷ്യങ്ങളോടെ നടക്കുന്ന തീർഥാടനത്തിന്‍റെ പ്രസക്തി വർധിച്ച് വരുകയാണ്. ഗുരുദേവൻ നിർദേശിച്ച പഞ്ചശുദ്ധികളിൽ ഒന്നായ വാക് ശുദ്ധി അധികാരസ്ഥാനത്തുള്ളവർ ഉൾക്കൊള്ളണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ലോകം സംഘർഷങ്ങളിൽ ഉലഞ്ഞ് മുന്നോട്ട് പോകുമ്പോൾ ഗുരുദേവ ദർശനങ്ങൾ കൂടുതൽ പ്രചാരം നൽകണം. തൊണ്ണൂറു വര്‍ഷത്തിനിപ്പുറവും കേരളസമൂഹത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുന്ന അടിത്തറ പാകിയ ത്രികാല ജഞാനിയാണ് ഗുരുദേവൻ. ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ള കരുണയും അനുകമ്പയുമാണ് ശിവഗിരി തീർഥാടനത്തിന്‍റെ പ്രസക്തിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശാർക്കര ശ്രീനാരായണ ഗുരു ക്ഷേത്ര മണ്ഡപത്തിലായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.