പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പരീശീലനമാണ് യൂത്ത് കോൺഗ്രസിന് നൽകുന്നതെന്ന് വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലും അട്ടിമറി നടത്താനുള്ള പരീശീലനമാണ് യൂത്ത് കോൺഗ്രസിന് ലഭിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കോൺഗ്രസ് നേതൃത്വവും രാഹുൽഗാന്ധിയും മൌനം വെടിഞ്ഞ് ഇക്കാര്യത്തിൽ നിലപാട് പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
പരാതിയിൽ ബന്ധപ്പെട്ട ഏജൻസികൾ വേണ്ടപ്പെട്ട നടപടിയെടുക്കുമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വി.മുരളീധരൻ പ്രതികരിച്ചു. കോൺഗ്രസ് ജനാധിപത്യത്തെ അട്ടിമറിക്കാൻ തന്ത്രങ്ങളുമായി ഇറങ്ങുന്നത് രാജ്യം മുൻപും കണ്ടിട്ടുള്ളതാണ്. ആപ്പിളിന്‍റെ സന്ദേശം വന്നാലുടൻ ഫോൺ ചോർത്തലെന്ന് ആരോപിക്കുന്ന രാഹുൽഗാന്ധി ഇത് കണ്ടില്ലെന്ന് നടിക്കുകയാണോ എന്നും മന്ത്രി ചോദിച്ചു.
സ്വന്തം സംഘടനയിലെ വ്യാജരേഖയുണ്ടാക്കുന്നവരേയും ക്രമക്കേട് നടത്തുന്നവരേയും കോൺഗ്രസ് അംഗീകരിക്കുന്നു എന്നാണോ ജനം മനസിലാക്കേണ്ടത് എന്നും വി.മുരളീധരൻ ചോദ്യമുയർത്തി. എവിടെയെല്ലാം അട്ടിമറിക്ക് ശ്രമം നടക്കുന്നുവെന്നതും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.