ഏക വ്യക്തിനിയമം ഒരു സമുദായത്തിനും എതിരല്ലെന്ന് വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: ഭരണഘടനയെ ബഹുമാനിക്കുന്നവർ ഏകവ്യക്തിനിയമത്തെ എതിർക്കില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കോടതി വിധികളും രാജ്യത്ത് ഏക വ്യക്തി നിയമം ഉണ്ടാകണം എന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. മുസ് ലീം സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ കോൺഗ്രസും സി.പി.എമ്മും നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.
മുത്തലാക്ക് നിരോധിച്ചപ്പോഴും ഇത്തരം ശ്രമങ്ങൾ നടന്നു. എന്നാൽ രാജ്യത്തെ ആയിരക്കണക്കിന് മുസ് ലീം സ്ത്രീകൾക്ക് മുത്തലാഖ് നിരോധനം മൂലം പ്രയോജനമുണ്ടായി. ഏകവ്യക്തിനിയമം നടപ്പിലാക്കുന്നതിലൂടെ ഏതെങ്കിലും ഒരു മതവിഭാഗത്തിന് ബുദ്ധിമുട്ടുണ്ടാകും എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമം അവസാനിപ്പികണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.