ഒന്നേമുക്കാൽ കോടി എന്തിന് വാങ്ങി എന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.മുരളീധരൻ
text_fieldsഡെൽഹി: എക്സാലോജിക്കിന്‍റെ വിഷയത്തിൽ ഒന്നേമുക്കാൽ കോടി എന്തിന് വാങ്ങി എന്നതിന് മാത്രം മുഖ്യമന്ത്രി മറുപടി പറഞ്ഞാൽ എല്ലാ നോട്ടീസ് വരുന്നതും അവസാനിക്കുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. കേരളത്തിന്‍റെ കേന്ദ്ര സര്‍ക്കാരിനെതിരായ സമരം അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന കണക്കാണ്. ധനമന്ത്രിയുടെ പാര്‍ലമെന്‍റിലെ പ്രസ്താവനയിൽ എം.പിമാർക്ക് മറുപടി ഇല്ലായിരുന്നു. വസ്തുതകൾ തെറ്റാണ് എന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു.
കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെ ഒരക്ഷരം പറയാൻ പ്രതിപക്ഷത്തിന് തന്‍റേടമില്ല. ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണെങ്കിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകട്ടെ. എളമരം കരീം രാജ്യസഭയില്‍ ചോദിച്ചത് ഗുജറാത്തിനെ പറ്റി മാത്രമാണ്. മറ്റൊന്നും ആർക്കും സഭയിൽ ചോദിക്കാൻ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ധനകാര്യത്തെ കുറിച്ച് ഒന്നും അറിയില്ല. ധനമന്ത്രി പറയുന്നത് മുഖ്യമന്ത്രിക്കും മനസിലാകുന്നില്ല. മകളുടെ കാര്യത്തിൽ സത്യം പറയാത്ത മുഖ്യമന്ത്രി കേന്ദ്ര വിഹിതത്തിൽ വസ്തുത പറയും എന്ന് പ്രതീക്ഷിക്കാനാകില്ല. അഴിമതിക്കാർ ഒരുമിച്ച് ചേർന്ന് പരിപാടി നടത്തിയാൽ അത് സത്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.