കൈരളിയെയും ഏഷ്യാനെറ്റിനെയും വിലക്കിയ വി. മുരളീധരെൻറ നടപടി ജനാധിപത്യവിരുദ്ധം –കെ.യു.ഡബ്ല്യു.ജെ
text_fieldsതിരുവനന്തപുരം: വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ കൈരളി ന്യൂസ്, ഏഷ്യാനെറ്റ് ചാനലുകളെ വിലക്കിയ കേന്ദ്രമന്ത്രി വി. മുരളീധരെൻറ നടപടി ജനാധിപത്യസമൂഹത്തിന് യോജിച്ചതല്ലെന്ന് കേരള പത്രപ്രവർത്തക യൂനിയൻ.
എം. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതിെൻറ പ്രതികരണം എടുക്കാനാണ് മാധ്യമപ്രതിനിധികൾ മന്ത്രിയുടെ വസതിയിൽ ചെന്നത്. വാർത്തകൾ ജനങ്ങളിലെത്തിക്കുകയെന്ന സമൂഹത്തോടുള്ള കടമ നിർവഹിക്കുന്നതിനാണ് അവർ ശ്രമിച്ചത്. എന്നാൽ, ചില മാധ്യമങ്ങളെ മാത്രം പ്രവേശിപ്പിച്ച് പ്രതികരണം നൽകുകയും മറ്റുള്ളവർക്ക് വിലക്ക് കൽപിക്കുകയുമായിരുന്നു.
മാധ്യമങ്ങളോട് പ്രതികരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കേണ്ടത് മന്ത്രിയുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. എന്നാൽ, ഒരേസമയത്ത് വന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരുവിഭാഗത്തെ മാത്രം മാറ്റിനിര്‍ത്തിയത് കടുത്ത വിവേചനമാണ്. ഈ നിലപാട് തിരുത്താൻ മന്ത്രി തയാറാകണമെന്ന് യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. റെജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.