'തെരഞ്ഞെടുപ്പുഫലം കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വിലയിരുത്തലാകും'
text_fieldsപെരിന്തൽമണ്ണ: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിലൂടെ കേന്ദ്ര^സംസ്ഥാന സർക്കാറുകളുടെ ഭരണത്തെ വിലയിരുത്തണമെന്ന് മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കരണ കമീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദൻ. അങ്ങാടിപ്പുറത്ത് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. യു.പി.എയുടെ ജനവിരുദ്ധനയങ്ങള്‍ അതിനേക്കാള്‍ അപകടകരമായ വിധത്തിലാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്.
പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിച്ചും കുത്തകകള്‍ക്കും അതിസമ്പന്നര്‍ക്കും വാരിക്കോരി സൗജന്യം നൽകിയും സാധാരണക്കാരെൻറ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുകയുമാണ് കേന്ദ്രം. ഇത്രയും നാണംകെട്ട മുതലാളിത്ത പ്രീണനം മുമ്പുണ്ടായിട്ടില്ല. ബാങ്കുകള്‍ക്ക് ജനങ്ങളെ പിഴിയാന്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണ് സർക്കാർ. മലപ്പുറം തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ചില്ലറക്കാരനല്ലെന്നാണ് മുസ്ലിം ലീഗുകാര്‍ പറയുന്നത്.
മുമ്പ് കുറ്റിപ്പുറത്ത് മത്സരിച്ചിരുന്ന കാലത്ത് അദ്ദേഹം പുലിയാണെന്നായിരുന്നു പ്രചാരണം. അവസാനം പുലിയെ നമ്മള്‍ കൂട്ടിലാക്കിയ കാര്യം മറക്കരുത്. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടക്കുകയാണെന്നത് ഇൗ അവസരത്തിൽ ഒാർക്കണമെന്നും വി.എസ്. പറഞ്ഞു.
അഞ്ചു വര്‍ഷത്തെ ഭരണത്തിലൂടെ കേരള രാഷ്ട്രീയത്തെ മലീമസമാക്കുകയാണ് യു.ഡി.എഫ് ചെയ്തത്. രാജ്യത്തെവിടെയുമില്ലാത്തവിധം അഴിമതിയും കെടുകാര്യസ്ഥതയും ജനവിരുദ്ധതയും അവരുടെ ഭരണകാലത്ത് അരങ്ങേറിയ കാര്യം ജനം മറക്കില്ല. മലപ്പുറത്ത് ബി.ജെ.പിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടെന്ന് കേട്ടു. മലപ്പുറത്തുകാര്‍ക്ക് ബീഫ് വിതരണം ചെയ്യുമെന്നാണ് അദ്ദേഹത്തിെൻറ വാഗ്ദാനം. ബീഫ് തിന്നെന്നാരോപിച്ച് നിരവധി ദലിതരെയും മുസ്ലിംകളേയും ബി.ജെ.പിക്കാര്‍ തല്ലിക്കൊന്ന കഥയൊന്നും അദ്ദേഹത്തിന് അറിയാത്തതുകൊണ്ടല്ല. തോല്‍ക്കാനായി നിര്‍ത്തിയ ആ ചാവേറിനോട് അനുകമ്പയുണ്ടെന്നും വി.എസ്. പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.