അതിഥിതൊഴിലാളി ക്യാമ്പുകളിൽ ലഹരിവ്യാപനം കണ്ടെത്തിയാൽ നടപടിയെന്ന് വി.ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിലെ ലഹരി വ്യാപന സാധ്യതകൾ വിലയിരുത്തുമെന്നും കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി. അതിഥി തൊഴിലാളികൾക്കായുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടി കവചിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ നിർവഹിച്ചുക്കുകയായിരുന്നു അദ്ദേഹം.ലഹരിവിമുക്തിയുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികൾക്ക് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിനായി സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളിലും അസിസ്റ്റന്റ് ലേബർ ഓഫീസർമാർ നിരന്തരം സന്ദർശനം നടത്തും. ക്യാമ്പുകളിൽ ഏതെങ്കിലും തരത്തിലുള്ള ലഹരിപദാർത്ഥങ്ങളുടെ ഉപഭോഗമോ വിനിമയമോ വ്യാപനമോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് എക്സൈസ് വകുപ്പുകളുമായി ചേർന്നു കർശന നടപടികൾ സ്വീകരിക്കും. തൊഴിലാളികൾക്ക് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ലഹരി വിമുക്തിക്കും ആരോഗ്യവകുപ്പുമായി ചേർന്ന് പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഉൽപാദന വിതരണ സേവന മേഖലകളിൽ ഒഴിവാക്കാനാവാത്ത ഘടകമാണ് അതിഥി തൊഴിലാളികൾ. അതിഥി തൊഴിലാളികൾക്കായി മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിൽ ഒട്ടേറെ ക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. എന്നാൽ, അവർക്കിടയിൽ ഒറ്റപ്പെട്ട ചില ക്രിമിനൽ പ്രവണതകളും ലഹരി ഉപയോഗവും ഉണ്ടെന്നുള്ള റിപ്പോർട്ടുകളെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
പ്രതി വർഷം ലക്ഷ കണക്കിന് ആളുകളുടെ മരണത്തിനു കാരണമാകുന്ന ലഹരി ഉപയോഗം ശരീരികവും മാന സീകവുമായി ഒട്ടേറെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം വ്യക്തിയുടെയും കുടുംബത്തിന്റെയും സാമൂഹിക സാമ്പത്തിക ജീവിതത്തെ തകിടം മറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എക്സ് സൈസ് പ്രി വെന്റീവ് ഓഫീസർ പുരുഷോത്തമൻ ലഹരിവിമുക്ത ബോധവൽക്കരണ ക്ലാസ് നടത്തി. അതിഥി ത്തൊഴിലാളികളുടെ കലാപരിപാടികളും നടന്നു. കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ലേബർ കമ്മീഷണർ ഡോ.കെ.വാസുകി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.