Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനകീയ ഹോട്ടലുകൾ വഴി...

ജനകീയ ഹോട്ടലുകൾ വഴി അയ്യായിരത്തോളം വനിതകൾക്ക് ഉപജീവനമാർഗം ലഭിച്ചിട്ടുണ്ടെന്ന് വി.ശിവൻകുട്ടി

text_fields
bookmark_border
ജനകീയ ഹോട്ടലുകൾ വഴി അയ്യായിരത്തോളം വനിതകൾക്ക് ഉപജീവനമാർഗം ലഭിച്ചിട്ടുണ്ടെന്ന് വി.ശിവൻകുട്ടി
cancel

തിരുവനന്തപുരം :സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ വഴി അയ്യായിരത്തോളം വനിതകൾക്ക് ഉപജീവനമാർഗം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. ജനകീയ ഹോട്ടൽ സംരംഭകരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ ശാക്തീകരിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും കുടുംബശ്രീ പ്രസ്ഥാനത്തെ ആധുനികവത്കരിച്ച് കാലത്തിനനുസൃതമാക്കും.

കുടുംബശ്രീ അംഗങ്ങൾ കൂടുതൽ പുതിയ സംരംഭങ്ങൾ ആരംഭിച്ച് മികച്ച വരുമാനം നേടണമെന്നും അദ്ദേഹം പറഞ്ഞു. സംഗമത്തോടനുബന്ധിച്ച് നടത്തിയ ശില്പശാല മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിർണ്ണായകമായ പങ്ക് വഹിക്കുന്നവരാണ് കുടുംബശ്രീ പ്രവർത്തകരെന്നും അവർക്ക് സമൂഹത്തിലുള്ള വിശ്വാസ്യത വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായാണ് ജില്ലാതലത്തിൽ ഇത്തരമൊരു സംഗമം. സംസ്ഥാന സർക്കാരും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജനകീയഹോട്ടലുകൾ. 20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനമാണ്. സംസ്ഥാനത്ത് 1,198 ഉം തിരുവനന്തപുരം ജില്ലയിൽ 106 ഉം ജനകീയ ഹോട്ടലുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.

മേലേ തമ്പാനൂർ ബി.ടി.ആർ മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബി.നജീബ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ജനകീയ ഹോട്ടൽ സംരംഭകർ തുടങ്ങിയവരും പരിപാടിയിൽ പങ്കാളികളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minister V. Shivankuttypopular hotels
News Summary - V. Shivankutty said that about five thousand women have got a livelihood through popular hotels
Next Story