വൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽമേളകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്ന് വി.ശിവൻകുട്ടി
text_fieldsതിരുവനന്തപുരം : വൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽമേളകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് വിഎച്ച്എസ്‌സി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ സ്കൂളിൽ സംഘടിപ്പിച്ച തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഈ അധ്യയന വർഷത്തിൽ എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് വകുപ്പിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പ്രധാനമായും അഞ്ച് മേഖലകളിലെ തൊഴിൽ സാധ്യതകളാണ് ഉദ്യോഗാർഥികളെ പരിചയപ്പെടുത്തുന്നത്.
എഞ്ചിനീയറിങ്, അഗ്രികൾച്ചറൽ ആൻഡ് ഫിഷറീസ്, പാരാമെഡിക്കൽ, കൊമേഴ്സ് ആൻഡ് ടൂറിസം, ജനറൽ കാറ്റഗറി എന്നിങ്ങനെയാണ് അവ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മേന്മ വിളിച്ചോതി വൊക്കേഷണൽ വിഷയങ്ങൾ പഠിച്ച വിദ്യാർഥികൾക്ക് ആ മേഖലയിൽ തന്നെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടുവാനും ഇത്തരം സംരംഭങ്ങളിലൂടെ സാധിക്കുന്നു.
വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾ മാറ്റത്തിന്റെ പാതയിലാണ് പുതിയതായി ആരംഭിച്ച ജോബ് റോളുകൾ വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായ സംവിധാനമാണ്. സ്കിൽ കോഴ്സുകൾ പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾ സ്വയംതൊഴിൽ കണ്ടെത്തുന്നതിനും സംരംഭകരാകുവാനും മറ്റുള്ളവർക്ക് തൊഴിൽ നൽകുവാനും സാധിക്കുന്ന തരത്തിലാണ് ക്രമീകരണമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾ പാസ്സായ 2700 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തു. 80 ഓളം കമ്പനികൾ മേളയിൽ പങ്കെടുത്തു. 542 പേരെ കമ്പനികൾ ഷോർട്ട് ലിസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.