പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനെ ഫയൽ കുടിശികരഹിതമാക്കാൻ സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനെ ഫയൽ കുടിശികരഹിതമാക്കാൻ സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടേറ്റിലെ ഓഫീസിലെ ജീവനക്കാരുടെ യോഗത്തിൽ സംസാരിക്കുകയായരുന്നു അദ്ദേഹം.
കെട്ടിക്കിടക്കുന്ന ഫയലുകൾ 30 ദിവസത്തിനകം തീർപ്പു കൽപ്പിക്കണം. ചുമതലയുള്ള ഓഫീസർമാർ സെക്ഷനുകളിലെ ഒ.എ. മാർ വരെയുള്ളവരുടെ യോഗം വിളിച്ചു ഫയൽ തീർപ്പിന് ആക്കം കൂട്ടണം. സ്കൂൾ കെട്ടിട നിർമ്മാണ ഫയൽ സംബന്ധിച്ച പരാതികളിന്മേൽ 15 ദിവസത്തിനകം നടപടി സ്വീകരിക്കണം.
കോടതി കേസുകളിൽ ചുമതലയുള്ള അഭിഭാഷകരുമായി ആശയവിനിമയം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തിര തീർപ്പിന്റെ സാധ്യത തേടണം. മറ്റു ഓഫീസുകളെയും സ്കൂളുകളെയും കുറിച്ച് ലഭിക്കുന്ന പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ട ഫയലുകൾ വിജിലൻസ് സെക്ഷൻ കാര്യക്ഷമമായി കൈകാര്യം ചെയ്യണം.
ചലഞ്ച് ഫണ്ട് സംബന്ധിച്ച് ലഭ്യമായ അപേക്ഷയിന്മേൽ 30 ദിവസത്തിനകം തീരുമാനം കൈക്കൊള്ളണമെന്നും മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.