മിനിമം വേതനം പരമാവധി സ്ഥാപനങ്ങളില്‍ നടപ്പാക്കുമെന്ന് വി. ശിവന്‍കുട്ടി
text_fieldsതിരുവനന്തപുരം: മിനിമം വേതനം പരമാവധി സ്ഥാപനങ്ങളില്‍ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. 'തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും' എന്ന വിഷയത്തില്‍ നടന്ന കേരളീയം സെമിനാറിൽ അധ്യക്ഷത വഹിച്ചക്കുകയായിരുന്നു മന്ത്രി.
സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചായിരിക്കും കുറഞ്ഞ കൂലി നടപ്പിലാക്കുക. തൊഴിലാളികള്‍ക്കിടയിലെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. പരമ്പരാഗത തൊഴില്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള നിയമം ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടു മാത്രമേ കേന്ദ്ര നിയമങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാറില്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടര്‍ ഡോ.വീണ എന്‍. മാധവന്‍ വിഷയാവതരണം നടത്തി. ലേബര്‍ കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മോഡറേറ്ററായി. സര്‍ക്കാര്‍ നടപടികള്‍ നല്ലരീതിയില്‍ തൊഴിലാളികള്‍ക്കിടയില്‍ എത്തിക്കുന്നതിന് ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് മുന്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. തോട്ടം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം നല്‍കണമെന്ന് മുന്‍ മന്ത്രി കെ. പി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
തൊഴിലാളികള്‍ക്ക് ഏറ്റവും ഉയര്‍ന്ന വേതനം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ ചന്ദ്രു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.