വി. ശോഭന കേരള ടെലികോം മേധാവി
text_fieldsകൊച്ചി: ടെലികമ്യൂണിക്കേഷൻസ് വകുപ്പ് കേരള ഘടകത്തിന്റെ പുതിയ മേധാവിയായി വി. ശോഭന ചുമതലയേറ്റു. കേരളത്തിലെ ആദ്യ വനിത ടെലികോം മേധാവിയാണ്. ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സർവിസിലെ 1987 ബാച്ച് ഉദ്യോഗസ്ഥയായ ശോഭന തിരുവനന്തപുരം സ്വദേശിയാണ്.
കേരള ടെലികോമിൽ ടെക്നോളജി വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആയിരുന്നു. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് ബിരുദം നേടിയ ഇവർക്ക് രാജ്യത്തെ വിവിധ ടെലികോം സർക്കിളുകളിൽ വ്യത്യസ്ത വിഭാഗങ്ങളിലായി 34 വർഷത്തെ അനുഭവസമ്പത്തുണ്ട്.
എറണാകുളം ഏരിയ മാനേജർ, തിരുവനന്തപുരത്തെ റീജനൽ ടെലികോം ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ, നാഷനൽ ടെലികമ്യൂണിക്കേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി റിസർച് ആൻഡ് ട്രെയിനിങ് സ്ഥാപനത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എന്നീ പദവികളും വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.