പുതിയ പ്ലസ് വൺ: അധ്യാപകരെ സ്ഥിരപ്പെടുത്താനാകില്ല -മന്ത്രി
text_fieldsതിരുവനന്തപുരം: പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച സ്കൂളുകളിൽ അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. എന്നാൽ, ഇവരെ സ്ഥിരപ്പെടുത്താനാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പ്രൊട്ടക്ടഡ് അധ്യാപകർക്ക് നിയമാനുസൃതമായ സംരക്ഷണം നൽകുമെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി നിയമസഭയിൽ പറഞ്ഞു. സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞാൽ അധ്യാപകർ പുറത്തുപോവേണ്ടി വരും. അതിനാൽ ഒന്നാം ക്ലാസ് മുതൽ കുട്ടികളെ നിർബന്ധമായും സ്കൂളിലെത്തിക്കാൻ അധ്യാപകരും പി.ടി.എ.യും ശ്രമിക്കണം. കുട്ടികൾ കൊഴിഞ്ഞു പോകുമ്പോൾ മാത്രം ഓടിനടന്ന് ജനപ്രതിനിധികളെ കണ്ടിട്ട് കാര്യമില്ല.
സ്കൂൾ ഉച്ചഭക്ഷണ തുക മുൻകൂറായി പ്രഥമാധ്യാപകർക്ക് നൽകുന്ന കാര്യം ആലോചിക്കും. ഇതുവരെ ഉച്ചഭക്ഷണ പദ്ധതി മുടങ്ങിയിട്ടില്ല. കുറച്ച് കടങ്ങൾ ഉണ്ട്. ബജറ്റിൽ 683 കോടിയാണ് നീക്കിവെച്ചത്. ഇതിൽ 267 കോടി കേന്ദ്ര വിഹിതമാണ്. അതു വല്ലപ്പോഴുമാണ് കിട്ടുന്നതെന്നും മന്ത്രി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.