Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിൽ പരിശീലനത്തിലും...

തൊഴിൽ പരിശീലനത്തിലും തെരഞ്ഞെടുക്കലുകളിലും പൊളിച്ചെഴുത്ത് ആവശ്യമെന്ന് വി. ശിവൻകുട്ടി

text_fields
bookmark_border
തൊഴിൽ പരിശീലനത്തിലും തെരഞ്ഞെടുക്കലുകളിലും പൊളിച്ചെഴുത്ത് ആവശ്യമെന്ന് വി. ശിവൻകുട്ടി
cancel
camera_alt

കുസാറ്റിൽ കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസിൻ്റെ നേതൃത്വത്തിൽ നടത്തിയ ട്രെയിനിങ് സർവീസ് പ്രൊവൈഡേഴ്സ് സമ്മിറ്റ്

കൊച്ചി: തൊഴിൽ പരിശീലനത്തിലും ജോലിയുമായി ബന്ധപ്പെട്ട തെരഞ്ഞെടുക്കലുകളിലും പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷനും സംസ്ഥാന സ്‌കിൽ സെക്രട്ടറിയേറ്റുമായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന്റെ(കെയ്‌സ്) നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ നൈപുണ്യ പരിശീലനങ്ങൾ നൽകുന്ന പൊതു സ്വകാര്യ സ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച ജില്ലാതല സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.തൊഴിൽ സമീപനത്തിലും മാറ്റം ആവശ്യമാണ്.

എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നടത്തിപ്പിലും മാറ്റം ആവശ്യമാണ്. ഓൺലൈൻ വഴി ഓർഡർ എടുത്ത് ഭക്ഷണം വിതരണം ചെയ്യുന്നവർക്ക് തൊഴിൽ പരിരക്ഷ കൊണ്ടുവരും. നൈപുണ്യ വികസനത്തിനുള്ള അവസരം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ച് വിവിധ വ്യാവസായിക മേഖലകളിൽ ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് തൊഴിലന്വേഷകരെ പ്രാപ്തമാക്കുന്നതിനുതകുന്ന തരത്തിൽ സംസ്ഥാനത്തെ നൈപുണ്യ പോഷണ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്താൻ ഇതുപോലെയുള്ള സമ്മിറ്റുകളിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

നാഷണൽ ക്വാളിഫിക്കേഷൻ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബഹുഭൂരിപക്ഷം നൈപുണ്യ പരിശീലന കോഴ്സുകളും സംസ്ഥാനത്ത് അനുയോജ്യരായ പരിശീലന പങ്കാളികളുടെ അഭാവം മൂലം ലഭ്യമല്ല. മികച്ച തൊഴിലവസരങ്ങൾ നേടിയെടുക്കുന്നതിന് സംസ്ഥാനത്തു നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഇതുമൂലം സാധിക്കാതെ വരുന്നു. വിവിധ വ്യാവസായിക മേഖലകളിൽ തൊഴിൽ ആർജ്ജിക്കുന്നതിനുള്ള മികച്ച നൈപുണ്യ പരിശീലന കോഴ്സുകൾ നടപ്പിലാക്കുന്ന വിവിധ ഏജൻസികളെ ഫലപ്രദമായി ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നത് വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കും. ഇതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന പൊതു-സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ മുഖ്യധാരയിൽ എത്തിച്ച് നൈപുണ്യ പരിശീലന പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ടെന്നും വി. ശിവൻകുട്ടി പറഞ്ഞു.

കുസാറ്റ് യൂനിവേഴ്സിറ്റി സെമിനാർ കോംപ്ലക്സിൽ നടന്ന എറണാകുളം ജില്ലയിലെ സമ്മിറ്റിൽ ജില്ലാ അസിസ്റ്റന്റ് കലക്ടർ അൻജിത് സിങ് അധ്യക്ഷത വഹിച്ചു. കെയ്‌സിന്റെ ചീഫ് ഓപ്പറേറിങ് ഓഫിസർ ടി.വി. വിനോദ് സ്വാഗതം ആശംസിച്ച പരിപാടിയിൽ കുസാറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ മുഖ്യപ്രഭാഷകനായി. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ ആശംസ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister V. Sivankutty
News Summary - V. Sivankutty said that there is a need for deconstruction in job training and selections.
Next Story