Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലബാറിൽ പ്ലസ്​ വൺ...

മലബാറിൽ പ്ലസ്​ വൺ പ്രവേശനത്തിന്​ ആവശ്യമായ സീറ്റുണ്ടെന്ന്​ ആവർത്തിച്ച്​ മന്ത്രി

text_fields
bookmark_border
മലബാറിൽ പ്ലസ്​ വൺ പ്രവേശനത്തിന്​ ആവശ്യമായ സീറ്റുണ്ടെന്ന്​ ആവർത്തിച്ച്​ മന്ത്രി
cancel

തിരുവനന്തപുരം: മലപ്പുറം ജില്ല ഉൾപ്പെടെ മലബാറിൽ പ്ലസ്​ വൺ പ്രവേശനത്തിന്​ ആവശ്യമായ സീറ്റുണ്ടെന്ന്​ ആവർത്തിച്ച്​ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന്​ മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാനത്താകെ 4,33,471 പ്ലസ്​ വൺ സീറ്റുകൾ ലഭ്യമാണ്. മലപ്പുറത്ത്​ ഹയർസെക്കൻഡറി മേഖലയിൽ 71,036 പ്ലസ്​ വൺ സീറ്റുകളും 2850 വി.എച്ച്​.എസ്​.ഇ സീറ്റുകളും 5484 ഐ.ടി.ഐ സീറ്റുകളും 880 പോളിടെക്നിക്​ സീറ്റുകൾ ഉൾപ്പെടെ 80,250 സീറ്റുകൾ ഉപരിപഠനത്തിനായി ലഭ്യമാണ്​. ജില്ലയിലെ ആ​കെയുള്ള 82,446 പ്ലസ്​ വൺ അപേക്ഷകരിൽ 7606 പേർ ജില്ലക്ക്​ പുറമെ നിന്നുള്ളവരാണ്​. ജില്ലക്കുള്ളിലെ അപേക്ഷകർ 74,840 പേരാണെന്നും ഇവർക്കുള്ള സീറ്റ്​ ജില്ലയിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.

ഏതെങ്കിലും കാരണത്താൽ സീറ്റ്​ ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മൂന്നാം അലോട്ട്​മെന്‍റിനു​ ​ശേഷം പരിശോധിച്ച്​ നടപടി സ്വീകരിക്കും. എല്ലാവർക്കും വീടിന്‍റെ തൊട്ടപ്പുറത്തുള്ള സ്​കൂളിൽ സീറ്റ്​ ലഭിക്കണമെന്ന്​ വിചാരിച്ചാൽ നടക്കില്ല. എല്ലാവർഷവും പ്ലസ്​ വൺ പ്രവേശന സമയത്ത്​ സമരം പ്രഖ്യാപിക്കുന്നത്​ പതിവായിരിക്കുകയാണ്​. കഴിഞ്ഞ മൂന്ന്​ വർഷങ്ങളിലും മലബാറിലെ എല്ലാ ജില്ലകളിലും പ്രവേശനം അവസാനിച്ചപ്പോൾ സീറ്റൊഴിഞ്ഞുകിടക്കുകയായിരുന്നു. മലപ്പുറത്തെയും മലബാറിലെയും കുട്ടികൾ കേരളത്തിന്‍റെ കുട്ടികൾ തന്നെയാണെന്നും അവരോട്​ വിവേചനമില്ലെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus OneV Sivankutty
News Summary - V Sivankutty says there are enough seats for Plus One admission in Malabar
Next Story