‘സർക്കാർ തിരുത്തണം’ –മുഖ്യമന്ത്രിക്ക് വി.എസിെൻറ കത്ത്
text_fieldsതിരുവനന്തപുരം: പൊലീസ് കമീഷണറേറ്റ്, കാർട്ടൂൺ പുരസ്കാരം, കുന്നത്തുനാട് നിലംന ികത്തൽ വിഷയങ്ങളിൽ സർക്കാറിെൻറ ഇടതുപക്ഷ നയവ്യതിയാനം തിരുത്തണമെന്നാവശ്യപ്പെ ട്ട് മുഖ്യമന്ത്രി പിണറായി വിജയന് വി.എസ്. അച്യുതാനന്ദെൻറ കത്ത്. എൽ.ഡി.എഫ്, സി.പി.എ ം നയങ്ങൾക്ക് നിരക്കാത്ത തീരുമാനങ്ങളാണ് ഇൗ വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ചതെന് ന സൂചനയോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കത്ത് നൽകിയത്. തിരുത്തൽ ഉണ്ടാകുന്നില്ലെങ്കിൽ വി.എസ് സി.പി.എം കേന്ദ്രനേതൃത്വെത്ത സമീപിച്ചേക്കും.
കത്ത് ഇങ്ങനെ -‘പൊലീസ് കമീഷണറേറ്റുകൾക്ക് മജിസ്റ്റീരിയൽ പദവി നൽകാനുള്ള തീരുമാനം നിലനിൽക്കുന്ന നീതിന്യായ വ്യവസ്ഥയെതന്നെ അട്ടിമറിക്കുന്നതാണ്. പൊലീസ് അമിതാധികാരം ഉപയോഗിക്കാതിരിക്കാനാണ് മജിസ്ട്രേറ്റിെൻറ ബോധ്യപ്പെടൽ കൂടി കസ്റ്റഡി ഉൾപ്പെടെ നടപടിയിൽ സുപ്രീംകോടതി ഉൾപ്പെടുത്തിയത്. ഇപ്പോഴത്തെ തീരുമാനം കള്ളനെ കാവലേൽപിക്കുന്നതിന് തുല്യമാണ്. ഇത് മനുഷ്യാവകാശ ലംഘനത്തിലേക്ക് നയിക്കും. മാത്രമല്ല ഭരണത്തെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്യും. ഇൗ തീരുമാനം പുനഃപരിശോധിക്കണം.
കാർട്ടൂൺ പുരസ്കാരം മരവിപ്പിക്കാനും പിൻവലിക്കാനുമുള്ള തീരുമാനം സ്വതന്ത്രസ്ഥാപനത്തിെൻറ അക്കാദമിക് തീർപ്പുകളിലേക്കുള്ള കടന്നുകയറ്റമാവും. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളേണ്ട ഇടത് സർക്കാർ ഏതെങ്കിലും മതസംഘടനകളുടെ പ്രസ്താവന കേട്ട് വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങളിലേക്ക് പോയിക്കൂടാ. മറ്റ് വർഗീയ സംഘടനകൾക്ക് രംഗത്തിറങ്ങാൻ അവസരമൊരുക്കുന്നതും നല്ലതല്ല. ഇൗ കാർട്ടൂണിെൻറ കാര്യത്തിൽ, മതചിഹ്നങ്ങളെ അവഹേളിക്കുന്നത് കാർട്ടൂണിസ്റ്റല്ല. മറിച്ച് വിചാരണ നേരിടുന്ന ഫ്രാേങ്കാ ആണല്ലോ. അദ്ദേഹത്തിെനതിരെ പൊലീസിൽ പരാതി നൽകിയത് ഇതേ മതചിഹ്നങ്ങൾ ധരിക്കുന്നവരാണ്. വിഷയത്തിൽ കാർട്ടൂണിസ്റ്റിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളണം.
കുന്നത്തുനാട് നിലംനികത്തൽ ഒറ്റപ്പെട്ട സംഭവമായി കാണരുത്. ഭൂപരിഷ്കരണം തൊട്ട് നെൽവയൽ നീർത്തട സംരക്ഷണ നിയമം വരെയുള്ള ഇടതുപക്ഷ കാഴ്ചപ്പാടുകളുടെ നിരാസത്തിന് കൂട്ടുനിൽക്കരുത്. കടലും കായലും ഏലപ്പാട്ട ഭൂമിയും റിസോർട്ട് മാഫിയ കൈയേറുന്നതും കോടതി വഴി സാധൂകരിച്ച് എടുക്കുന്നതും കേരളത്തിലെ ജനങ്ങൾ കാണുന്നു. വഴിക്കടവ്, എടപ്പാൾ, പൊന്നാനി, ചാലിയാറിെൻറ ഇരുകര തുടങ്ങി കേരളത്തിലെങ്ങും വയൽ നികത്തുന്നു. ഡാറ്റാബാങ്ക് പിഴവിൽ വൻകിട വ്യവസായികൾ തണ്ണീർത്തടങ്ങൾ നിത്യം നികത്തുന്നു. ഇടതുപക്ഷം വന്നാൽ ഇതെല്ലാം ശരിയാവും എന്ന വിശ്വാസത്തിന് കോട്ടംതട്ടാതെ നോക്കാൻ കർശനനടപടികളിലേക്ക് കടക്കണമെന്ന് അഭ്യർഥിക്കുന്നു’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.