വി.എ. അരുണ്‍കുമാറിന് എതിരായ കേസില്‍ തെളിവില്ളെന്ന് വിജിലന്‍സ്
text_fieldsതിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന കേസില്‍, വി.എസ്. അച്യുതാനന്ദന്‍െറ മകന്‍ വി.എ. അരുണ്‍കുമാറിനെതിരെ തെളിവില്ളെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം സ്പെഷല്‍ സെല്‍ എസ്.പി രാജേന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് സര്‍ക്കാറിന് കൈമാറി. അരുണ്‍കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ കഴമ്പില്ളെന്നാണ് കണ്ടത്തെല്‍. അരുണ്‍കുമാറിന്‍െറ സ്വത്തും വിദേശയാത്രക്കുവേണ്ടി വന്ന ചെലവും വരുമാനവുമായി പൊരുത്തപ്പെടുന്നില്ളെന്ന ആരോപണമാണ് പ്രധാനമായും പരിശോധിച്ചത്.
ഐ.എച്ച്.ആര്‍.ഡി അഡീഷനല്‍ ഡയറക്ടറായിരിക്കെ ലണ്ടന്‍, മക്കാവൂ, സിംഗപ്പൂര്‍ തുടങ്ങിയിടങ്ങളിലേക്ക് അരുണ്‍കുമാര്‍ യാത്ര നടത്തിയിരുന്നു. യാത്രയുടെ വിവരങ്ങള്‍ പൂര്‍ണമായും ലഭ്യമാകാത്തതുകാരണം ശരാശരി തുക അടിസ്ഥാനപ്പെടുത്തിയാണ് ചെലവ് കണക്കാക്കിയത്. അരുണ്‍കുമാറിന്‍െറ വരുമാനം, ഡോക്ടറായ ഭാര്യയുടെ വരുമാനം, കുടുംബആസ്തി എന്നിവയും പരിശോധിച്ചു. എന്നാല്‍, പൊരുത്തക്കേടുകളൊന്നും കണ്ടത്തൊനായില്ല. സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അരുണ്‍കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് കത്തുനല്‍കിയത്. മുന്‍ സ്പെഷല്‍ സെല്‍ എസ്.പി ശശിധരന്‍ നടത്തിയ അന്വേഷണത്തില്‍ തെളിവുകളൊന്നും കണ്ടത്തൊനായില്ല. തുടര്‍ന്ന് റിപ്പോര്‍ട്ട് മുന്‍ വിജിലന്‍സ് മേധാവി എന്‍. ശങ്കര്‍റെഡ്ഡിക്ക് കൈമാറി. ഇതിനിടെ ശശിധരന് എറണാകുളത്തേക്ക് സ്ഥലംമാറ്റം ലഭിച്ചു. തുടര്‍ന്നാണ് എസ്.പി രാജേന്ദ്രന്‍ അന്വേഷണം ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.