തീരമേഖലയിലെ കുട്ടികൾക്ക് ആശ്രയമായ ലൈബ്രറി കാറ്റിലും മഴയിലും നിലംപൊത്തി
text_fieldsകൊല്ലം: തീരദേശത്ത് ആയിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്ന വാടി കോസ്റ്റൽ പബ്ലിക് ലൈബ്രറി കെട്ടിടം ബുധനാഴ്ച പുലർച്ചയുണ്ടായ കനത്ത കാറ്റിലും മഴയിലും നിലംപൊത്തി. 73 വർഷത്തെ ചരിത്രമുള്ള ലൈബ്രറി ജില്ലയിലെതന്നെ ഏറ്റവും പഴക്കം ചെന്ന വായനശാലകളിലൊന്നായിരുന്നു.
രണ്ടായിരത്തോളം വരിക്കാരും റഫറൻസ് ഉൾപ്പെടെ ഇരുപതിനായിരത്തിലേറെ പുസ്തകങ്ങളും ലൈബ്രറിയിലുണ്ടായിരുന്നു. പുസ്തകങ്ങൾ ഏതാണ്ടെല്ലാം വീണ്ടെടുക്കാൻ കഴിഞ്ഞതായി ഡിവിഷൻ കൗൺസിലർ ഷീബ ആൻറണി പറഞ്ഞു.
കമ്പ്യൂട്ടറും ഫർണിച്ചറും അലമാരയും പുസ്തക ഷെൽഫുകളും പൂർണമായും നശിച്ചു. കേരള ഗ്രന്ഥശാലയുടെ എ ഗ്രേഡ് ഗ്രാേൻറാടെ പ്രവർത്തിച്ചിരുന്ന ലൈബ്രറിക്ക് സ്വന്തമായി അടച്ചുറപ്പുള്ളൊരു കെട്ടിടം ഏറെക്കാലത്തെ ആവശ്യമായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കാനുള്ള ഫയലുകൾ ചുവപ്പുനാടയിൽ കുരുങ്ങി. ഇത് പുതിയ കെട്ടിടം പണിയാനുള്ള ഫണ്ടിെൻറ ലഭ്യതക്ക് തടസ്സമായി.
കെട്ടിടനിർമാണത്തിനുള്ള തടസ്സങ്ങൾ നീക്കി പുതിയ കെട്ടിടം വൈകാതെ നിർമിക്കാനുള്ള ശ്രമത്തിലാണെന്ന് ഡിവിഷൻ കൗൺസിലർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.