സ്‌കൂള്‍ അധ്യാപകര്‍ക്ക് അവധിക്കാല അധ്യാപക പരിശീലനം; ഇത്തവണ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും
text_fieldsതിരുവനന്തപുരം: കേരളത്തിലെ സ്‌കൂള്‍ അധ്യാപകര്‍ക്ക് അവധിക്കാല അധ്യാപക പരിശീലനം നല്‍കാനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഒന്നുമുതല്‍ 12ാം ക്ലാസ് വരെയുള്ള അധ്യാപകര്‍ക്കായി മേയിലാണ് പരിശീലനം. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളില്‍ ഈ വര്‍ഷംതന്നെ പുതുക്കിയ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. ഈ പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുക എന്നുള്ളതാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.
വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഹയർസെക്കന്‍ഡറി തലത്തിലുള്ള അധ്യാപക ശാക്തീകരണ പരിപാടിയും ഇതോടൊപ്പം സംഘടിപ്പിക്കും. നിലവിലെ 10 ദിവസത്തെ റെസിഡൻഷ്യൽ പരിശീലന പരിപാടിക്കുപുറമേയാണ് വിഷയാധിഷ്ഠിതമായി അഞ്ചു ദിവസം നീളുന്ന പരിശീലനം മേയ് 15 മുതല്‍ 25 വരെ 14 ജില്ല കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നത്. ഗുണമേന്മാ വിദ്യാഭ്യാസം ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പാണ് പരിപാടി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.
കേരളത്തിലെ 1.90 ലക്ഷത്തോളം അധ്യാപകര്‍ക്ക് സമയബന്ധിതമായി പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി അക്കാദമിക വര്‍ഷത്തില്‍തന്നെ അഞ്ച് ക്ലസ്റ്റര്‍ പരിശീലനങ്ങളും നടത്താന്‍ തീരുമാനിച്ചെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.