Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid vaccination
cancel
Homechevron_rightNewschevron_rightKeralachevron_rightകണ്ടെയ്​ൻമെൻറ്​ സോണിൽ...

കണ്ടെയ്​ൻമെൻറ്​ സോണിൽ കോവിഡില്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍

text_fields
bookmark_border

തിരുവനന്തപുരം: കണ്ടെയ്​ൻമെൻറ്​ സോണില്‍ കോവിഡില്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കാൻ തീരുമാനം. കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര്യം അറിയിച്ചത്​.

സർക്കാർ ഒാഫിസുകളിൽ ഒാണാഘോഷ പരിപാടികൾക്ക്​ ​ അനുമതിയില്ല. എല്ലാ പൊതുപരിപാടികൾക്കും മുൻകൂർ അനുമതി വാങ്ങണമെന്നും യോഗം തീരുമാനിച്ചു. കണ്ടെയ്​ൻമെൻറ്​ സോണുകളില്‍ മുഴുവൻ പേരെയും പരിശോധന നടത്തും.

നെഗറ്റിവ് റിസൾട്ടുള്ള മുഴുവന്‍ പേരെയും മുന്‍ഗണന നല്‍കി വാക്‌സിനേറ്റ് ചെയ്യും. വലിപ്പത്തിനനുസരിച്ച് പത്ത്​ ജില്ലകള്‍ ഒരു ദിവസം 40,000 വാക്‌സിനേഷനും മറ്റ്​ നാല്​ ജില്ലകള്‍ 25,000 വാക്‌സിനേഷനും നല്‍കണമെന്നും നിർദേശിച്ചു.

മറ്റ്​ തീരുമാനങ്ങൾ:

  • സംസ്ഥാനത്ത് ആഗസ്​റ്റ്​ 14, 15, 16 തീയതികളില്‍ വാക്‌സിനേഷന്‍ ഡ്രൈവ്
  • എല്ലാ പൊതുപരിപാടികള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണം
  • ഓണ്‍ലൈന്‍ ക്ലാസുകള്‍, പരീക്ഷകള്‍, പ്ലസ് വണ്‍ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാല്‍ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍നിന്ന്​ ഒഴിവാക്കും
  • സര്‍ക്കാര്‍ ഓഫിസുകളില്‍ ഓണത്തോടനുബന്ധിച്ച് പൂക്കളമിടുന്നത്​ ഒഴികെയുള്ള ആഘോഷപരിപാടികള്‍ ഒഴിവാക്കണം
  • വീടുകള്‍ക്കുള്ളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ ബോധവത്​കരണ പരിപാടികള്‍ ആരോഗ്യവകുപ്പ് സംഘടിപ്പിക്കും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinationcovid
News Summary - Vaccination for all non-cowboys in the Containment Zone
Next Story