Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vaccine certificate
cancel
camera_alt

representative image

Homechevron_rightNewschevron_rightKeralachevron_right​പ്രവാസികൾക്കുള്ള...

​പ്രവാസികൾക്കുള്ള വാക്​സിൻ സർട്ടിഫിക്കറ്റ്​: ഡൗൺലോഡ്​ ചെയ്യുന്നതിങ്ങനെ

text_fields
bookmark_border

തിരുവനന്തപുരം: വിദേശത്ത്​ ജോലിയാവശ്യാർഥവും പഠനത്തിനും പോകുന്നവർക്കായി പ്രത്യേകം അനുവദിക്കുന്ന വാക്​സിൻ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ്​ ചെയ്യുന്നതിന്​ സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു. കോവിൻ പോർട്ടലിൽ നൽകിയ വിവരങ്ങളും ലഭിച്ച റഫറൻസ്​ ​െഎ.ഡിയും വാക്​സിൻ സർട്ടിഫിക്കറ്റും ഉപയോഗിച്ചാണ്​ സംസ്ഥാന സർക്കാറി​െൻറ പോർട്ടലിൽനിന്ന്​ പാസ്​പോർട്ട് നമ്പർ രേഖപ്പെടുത്തിയതടക്കം പ്രത്യേക മാനദണ്ഡങ്ങൾ പാലിച്ചുള്ള വാക്​സിനേഷൻ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ്​ ചെ​യ്യേണ്ടത്​.

https://covid19.kerala.gov.in/vaccine/ എന്ന ലിങ്ക്​ വഴി സംസ്ഥാന സർക്കാറി​െൻറ പോർട്ടലിൽ പ്രവേശിക്കണം. മുഖപേജിലുള്ള വാക്​സിൻ സർട്ടിഫിക്കറ്റ്​ (ഫോർ ഗോയിങ്​ എബ്രോഡ്​) എന്ന ലിങ്കിൽ ക്ലിക്ക്​ ​െചയ്യുക. കോവിൻ പോർട്ടലിൽ രജിസ്​റ്റർ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പറും ലഭിച്ച കോവിൻ റഫറൻസ്​ നമ്പറും നിർദിഷ്​ട കോളങ്ങളിൽ നൽകണം. ഒ.ടി.പിക്കായുള്ള വിൻഡോ തുറക്കും. ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ നൽകി തുടർനടപടികളിലേക്ക്​ കടക്കാം. അടുത്ത വിൻഡോയിൽ ​താഴെയുള്ള വിവരങ്ങൾ നൽകണം:

പേര്​ (കോവിൻ പോർട്ടലിൽ നൽകിയത്​), കോവിൻ റഫറൻസ്​ നമ്പർ, ലിംഗം, ജനിച്ച വർഷം, സ്വീകരിച്ച വാക്​സി​െൻറ പേര്​, കോവിൻ പോർട്ടിൽ നൽകിയ വ്യക്തിഗത തിരിച്ചറിയൽ രേഖ, ഇൗ രേഖയിലെ നമ്പർ, പാസ്​പോർട്ട്​ നമ്പർ, പാസ്​പോർട്ടിലെ പേര്​, ജില്ല, ഇ-മെയിൽ വിലാസം. തുടർന്ന്,​ താഴെ പറയുന്ന രേഖകൾ അപ്​ലോഡ്​ ചെയ്​ത്​ നൽകണം.

1. കോവിൻ പോർട്ടലിൽ നൽകിയ തിരിച്ചറിയൽ രേഖയുടെ പകർപ്പ്​

2. കോവിൻ പോർട്ടലിൽനിന്ന്​ ലഭിച്ച വാക്​സിൻ സർട്ടിഫിക്കറ്റ്​

3. പാസ്​പോർട്ട്​ ഡോക്യുമെൻറ്​

4. വിസ/ വർക്ക്​ പെർമിറ്റ്​/ എംപ്ലോയ്​മെൻറ്​ പെർമിറ്റ്​/ അഡ്​മിഷൻ ലെറ്റർ

തുടർന്ന്​, ആധാർ നമ്പറും ആധാറിലെ പേരും നൽകണം. ഗെറ്റ്​ ആധാർ ഒ.ടി.പി എന്ന ഒാപ്​ഷനിൽ ക്ലിക്ക്​ ചെയ്യു​േമ്പാൾ ഒ.ടി.പി ലഭിക്കും. ഇതുകൂടി നൽകുന്നതോടെ അപേക്ഷാ നടപടികൾ പൂർത്തിയാകും.

ഇൗ അപേക്ഷ ജില്ല മെഡിക്കൽ ഒാഫിസർക്ക്​ ലഭിക്കും. തുടർനടപടികൾ പൂർത്തിയാകുന്ന മുറക്ക്​ അപേക്ഷകന്​ മൊബൈൽ ഫോണിൽ വിവരം എസ്​.എം.എസായി നൽകും. അപേക്ഷ നൽകിയ അതേ മൊബൈൽ നമ്പർ നൽകി പ്രവേശിച്ച്​ സർട്ടിഫിക്കറ്റ്​ ഡൗൺലോഡ്​ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinationcertificate
News Summary - Vaccine Certificate for Expatriates: How to Download
Next Story