പൂർണ വിവരങ്ങളടങ്ങിയ വാക്സിൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രവാസി വെൽഫെയർ ഫോറം
text_fieldsതിരുവനന്തപുരം: പൂർണ വിവരങ്ങളടങ്ങിയ വാക്സിൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ ഫോറം മുഖ്യമന്ത്രിക്ക് കത്തയച്ചു. സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് സൗദിയിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റീൻ ഒഴിവായി കിട്ടുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനു രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റിൽ വാക്സിനേഷൻ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന് നിലവിൽ സർക്കാർ നൽകുന്ന വാക്സിൻ സർട്ടിഫിക്കറ്റ് അപര്യാപ്തമാണ്.
വാക്സിൻ തീയതി ബാച്ച് നമ്പർ എന്നിവ ഇല്ലാതെ ലഭിക്കുന്ന വാക്സിൻ സർട്ടിഫിക്കറ്റ് നൂറുകണക്കിന് പ്രവാസികളാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ആയതിനാൽ സൗദി ഗവൺമെൻറ് പ്രവാസികളുടെ തിരിച്ചുവരവ് എളുപ്പമാക്കുന്നതിന് നിഷ്കർഷിച്ചിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിന് പൂർണമായ വിവരങ്ങൾ ഉള്ള വാക്സിൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും പ്രവാസി വെൽഫെയർ ഫോറം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.