Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാക്​സിൻ ഡോസ്​ ഇടവേള:...

വാക്​സിൻ ഡോസ്​ ഇടവേള: വിദേശത്ത്​ പോകുന്നവർക്ക്​ ഇളവ്​ സാധ്യമാകുന്നത്​ എങ്ങനെയെന്ന്​ ഹൈകോടതി

text_fields
bookmark_border
high court
cancel

കൊച്ചി: ഫലപ്രാപ്​തിയുടെ അടിസ്ഥാനത്തിൽ കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലെ ഇടവേള 84 ദിവസമാണെങ്കിൽ വിദേശത്ത്​ പോകുന്നവർക്ക്​ ഇക്കാര്യത്തിൽ ഇളവ്​ അനുവദിക്കാനാകുന്നത്​ എങ്ങനെയെന്ന്​ ഹൈകോടതി. വിദേശത്ത്​ പോകുന്നവർക്ക് 84 ദിവസമെന്ന ഇടവേള നിബന്ധന ബാധകമാക്കാത്തത്​​ ചൂണ്ടിക്കാട്ടിയാണ്​ ജസ്​റ്റിസ്​ പി.ബി. സുരേഷ്​കുമാർ ഇക്കാര്യം വാക്കാൽ ആരാഞ്ഞത്.

12,000ത്തോളം തൊഴിലാളികൾക്ക് കോവിഷീൽഡി​െൻറ ആദ്യഡോസ്​ നൽകി 45 ദിവസം കഴിഞ്ഞ സാഹചര്യത്തിൽ രണ്ടാം ഡോസ്​ നൽകാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കി​െറ്റക്‌സ് കമ്പനി നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. ബുധനാഴ്​ചക്കകം കേന്ദ്രം വിശദീകരണം നൽകണമെന്ന്​ നിർദേശിച്ച കോടതി, ഹരജി വിധി പറയാൻ മാറ്റി.

രണ്ടു ഡോസുകൾ തമ്മിൽ 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് വാക്‌സി​െൻറ ഫലപ്രാപ്‌തി ഉറപ്പാക്കാനാണെന്ന് നേര​േത്ത കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിദേശത്ത്​ പോകുന്നവർക്ക്​ വ്യവസ്ഥ ഇളവുചെയ്ത്​ കേന്ദ്ര ആരോഗ്യമന്ത്രാലയത്തി​െൻറ ഉത്തരവുള്ളതായി ഹരജിക്കാർ വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് ഇളവെന്ന് കേന്ദ്രസർക്കാർ വാദിച്ചെങ്കിലും ഫലപ്രാപ്​തിയുടെ അടിസ്ഥാനത്തിലാണ്​ ഇടവേള നിശ്ചയിച്ചിരിക്കുന്നതെങ്കിൽ ഇതെങ്ങനെ സാധ്യമാകുമെന്ന്​ കോടതി ആരാഞ്ഞു. സത്യവാങ്മൂലം നൽകാമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും വാക്സിനെടുക്കാൻ നിരവധിയാളുകൾ കാത്തിരിക്കുന്ന സാഹചര്യത്തിൽ ഹരജി ഇനിയും നീട്ടിക്കൊണ്ടുപോകാൻ സാധ്യമല്ലെന്ന്​ വ്യക്തമാക്കി വിധി പറയാൻ മാറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtCovid Vaccine
News Summary - Vaccine dose interval: High Court asks how exemption is possible for those going abroad
Next Story