Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ജീവനക്കാർക്ക് വാക്​സിൻ; വ്യാഴാഴ്​ച രജിസ്‌ട്രേഷൻ ആരംഭിക്കും

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി ജീവനക്കാർക്ക് വാക്​സിൻ; വ്യാഴാഴ്​ച രജിസ്‌ട്രേഷൻ ആരംഭിക്കും
cancel

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി ജീവനക്കാരെ മുൻ​ഗണനാവിഭാ​ഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകാൻ സർക്കാർ ഉത്തരവ്. ഇതി​െൻറ അടിസ്ഥാനത്തിൽ 18 - 44 വയസിന് മധ്യേയുള്ള അർഹരായ ജീവനക്കാർക്ക് ഉടൻ വാക്സിൻ ലഭ്യമാക്കുമെന്ന് സി.എം.ഡി ബിജുപ്രഭാകർ അറിയിച്ചു.

യൂനിറ്റ് അടിസ്ഥാനത്തിലാണ് വാക്​സിൻ നൽകുക. യൂനിറ്റുകളിലും ചീഫ് ഓഫിസുകളിലും നോഡൽ അസിസ്​റ്റൻറിനെ ഇതിന്​ ചുമതലപ്പെടുത്തും. കോവിഡ് പോസിറ്റിവ് ആയവർ നെ​ഗറ്റിവ് ആയി ആറാഴ്ചക്ക് ശേഷമേ വാക്സിൻ നൽകൂ.

വ്യാഴാഴ്​ച രജിസ്‌ട്രേഷൻ നടപടി ആരംഭിക്കും. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കൽ, മിനിസ്​റ്റീരിയൽ സ്​റ്റാഫ് എന്ന മുൻ​ഗണനാക്രമത്തിലാകും വാക്സിൻ ലഭ്യമാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VaccineKSRTC
News Summary - Vaccine for KSRTC employees
Next Story