റൈമറിലോസിസിന് വാക്സിൻ; ഡോ. പ്രിയയുടെ പതിറ്റാണ്ടിെൻറ പ്രയത്നം
text_fieldsതൃശൂർ: 'റൈമറിലോസിസ്' അഥവാ ന്യൂ ഡക്ക് ഡിസീസ് എന്നറിയപ്പെടുന്ന രോഗത്തിന് സ്വന്തമായി വാക്സിൻ യാഥാർഥ്യമായതിന് പിന്നിൽ മണ്ണുത്തിയിലെ കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് മൈക്രോബിയോളജി വിഭാഗത്തിലെ അസോ. പ്രഫ. ഡോ. പി.എം. പ്രിയയുടെ 12 വർഷത്തെ പ്രയത്നം. 2008ൽ വയനാട് ജില്ലയിലാണ് കേരളത്തിൽ ആദ്യമായി താറാവുകൾക്കുണ്ടാകുന്ന ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
താറാവുകൾ കൂട്ടംകൂടി നിൽക്കുകയും മയങ്ങിയ പോലെ ഇരിക്കുകയും തുടർന്ന് കഴുത്തിെൻറ നിയന്ത്രണം നഷ്ടപ്പെട്ട് പൂർണമായും പക്ഷാഘാതം പിടിപെട്ടപോലെ ചത്തുപോകുകയുമായിരുന്നു ലക്ഷണം. രോഗലക്ഷണങ്ങളുടെ സാദൃശ്യം മൂലം പാസ്റ്ററിലോസിസ് എന്ന മറ്റൊരു ബാക്ടീരിയ ജന്യരോഗമായി ഇത് തെറ്റിധരിച്ചുപോരാറുണ്ടായിരുന്നു.
2010ലാണ് ഈ രോഗത്തിന് ഹേതുവായ റൈമറില അനാറ്റിപെസ്റ്റിഫർ എന്ന രോഗഹേതുവിനെ കണ്ടെത്തിയത്. അമേരിക്കയിലെ കോർണലിലെ ഡക്ക് റിസർച് ലാബുമായി ബന്ധപ്പെട്ട് രേഖകൾ ശേഖരിച്ച ഡോ. പ്രിയ ഫലപ്രദമായ ഒരു വാക്സിൻ കണ്ടെത്തുക എന്ന ലക്ഷ്യത്തിലെത്തുകയായിരുന്നു.
അപ്പർ കുട്ടനാടിലും ലോവർ കുട്ടനാടിലും താറാവുകളിൽ വാക്സിൽ പരീക്ഷിച്ചു. ഒടുവിൽ രോഗഹേതുവിനെതിരെയുള്ള വാക്സിൻ വികസിപ്പിക്കുകയും ചെയ്തു. 2020 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും റൈമറിലോസിസ് രോഗം കാരണം താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി.
ഈ സാഹചര്യത്തിൽ പെെട്ടന്ന് വാക്സിൻ കർഷകരിലെത്തിക്കാൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിക്കുകയായിരുന്നു. പാലോടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസ് എന്ന സ്ഥാപനം വഴി കൂടുതലായി വാക്സിൽ ഉൽപാദിപ്പിച്ച് കർഷകരിലെത്തിക്കാനാണ് ഇപ്പോൾ നടപടി നീങ്ങുന്നത്.
മൃഗ ൃസംരക്ഷണ വകുപ്പിന് കീഴിൽ നടക്കാൻ പോകുന്ന ഫീൽഡ് ട്രയലുകളിലേക്ക് ആവശ്യമായ എല്ലാ സാങ്കേതിക സഹായവും ശാസ്ത്രീയ ഉപദേശവും നൽകുമെന്ന് വെറ്ററിനറി സർവകലാശാല അധികൃതർ അറിയിച്ചു.
വാക്സിൻ നിർമാണം സംബന്ധിച്ച സാങ്കേതിക വിദ്യകൈമാറ്റം അടുത്തമാസം നടക്കുമെന്ന് ഡോ. പ്രിയ 'മാധ്യമ'ത്തോട് പറഞ്ഞു. തൃശൂർ നെട്ടിശ്ശേരി സ്വദേശിനിയാണ് പ്രിയ.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.