എത്തിയ വാക്സിൻ നാളെ തീരും; കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് വീണ്ടും കേരളം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്സിന്‍കൂടി കഴിഞ്ഞദിവസം ലഭ്യമായതോടെ വാക്സിൻ ക്ഷാമത്തിന് താൽക്കാലിക ആശ്വാസമായെങ്കിലും മിക്കവാറും ജില്ലകളിൽ അത് ശനിയാഴ്ചവരെ മാത്രമെ തികയൂ. തുടർന്നുള്ള ദിവസങ്ങളിലേക്ക് കൂടുതൽ വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്സിനും 74,720 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. ലഭ്യമായ വാക്സിൻ ഉപയോഗിച്ച് ഇന്നും നാളെയുമായി മാസ് വാക്സിനേഷൻ നടത്താനാണ് തീരുമാനം.
എറണാകുളത്ത് അഞ്ചുലക്ഷം കോവിഷീല്‍ഡ് വാക്സിന് ബുധനാഴ്ച വൈകീട്ട് എത്തി. ഇതുകൂടാതെ എറണാകുളത്ത് 1,72,380 ഡോസ് കോവിഷീല്‍ഡ് വാക്സിനും കോഴിക്കോട് 77,220 ഡോസ് കോവീഷില്‍ഡ് വാക്സിനും എത്തിയിരുന്നു. തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണ് എത്തിയത്.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,90,02,710 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,32,86,462 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 57,16,248 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.28 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്കി. ഇത് ദേശീയ ശരാശരിയെക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.