വാക്സിൻ: സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് മുൻഗണന നൽകണമെന്ന് കെ.പി.പി.എ
text_fieldsകോഴിക്കോട്: ആരോഗ്യമേഖലയിലെ മുൻനിര പോരാളികളായ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് കോവിഡ് വാക്സിൽ ഉടൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപി പിഎ) സംസ്ഥാന കമ്മറ്റി ആവശ്യപെട്ടു.
കോവിഡ് രണ്ടാം തരംഗം ഏറെ ഭീഷണി ഉയർത്തുന്ന പുതിയ സാഹചര്യത്തിലും ഇതിനുള്ള നടപടിയായിട്ടില്ല. ഗവ. മേഖലയിലെ ഫാർമസിസ്റ്റുകൾക്ക് വാക്സിൻ ഇതിനകം ലഭിച്ചിട്ടുണ്ട്.
കർശന അടച്ചിടലും,ലോക്ഡൗൺ പോലുള്ള സമയങ്ങളിലെല്ലാം കൃത്യമായി സേവന അനുഷ്ടിക്കുന്ന വിഭാഗമാണ് സ്വകാര്യ ഫാർമസിസ്റ്റുകൾ, നിരവധി രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവരുമാണ്.
വസ്തുത ഇതായിരിക്കെ പരിഗണിക്കപ്പെടാത്തത് അംഗീകരിക്കാനാവില്ല. വസ്തുതകൾ മനസിലാക്കി അടിയന്തിരമായി വാക്സിൻ ലഭ്യമാക്കാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൈകൊള്ളണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ആവശ്യപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.