വാക്സിൻ ക്ഷാമം: ക്യാമ്പുകളുടെ കാര്യത്തിൽ ചവിട്ടിപ്പിടിത്തം
text_fieldsതിരുവനന്തപുരം: സ്റ്റോക്ക് കുറയുകയും വാക്സിൻ ക്ഷാമം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മാസ് കാമ്പയിൻ സ്വഭാവത്തിലുള്ള ക്യാമ്പുകളിൽ ചവിട്ടിപ്പിടിത്തം. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ പരമാവധി വേഗത്തിൽ കൂടുതൽ പേരിൽ വാക്സിനെത്തിക്കാനായിരുന്നു ശ്രമം. എന്നാൽ, ക്ഷാമം അനുഭവപ്പെട്ടതോടെ മാസ് കാമ്പയിനുകളുെട കാര്യത്തിൽ വലിയ ആവേശമില്ല.
പല ജില്ലകളിലും ആരംഭിക്കാൻ ലക്ഷ്യമിട്ട ക്യാമ്പുകൾ നീട്ടിവെക്കുകയാണ്. ആവശ്യമായ അളവിൽ സ്റ്റോക്ക് ലഭ്യമായ ശേഷം കൂടുതൽ ക്യാമ്പുകൾ ആരംഭിക്കാനാണ് അനൗദ്യോഗിക നിർദേശം. ഏപ്രിൽ 15 ഒാടെ അഞ്ച് ലക്ഷം േഡാസ് വാക്സിനുകൾ കേന്ദ്രത്തിൽനിന്ന് ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷ.
സമയബന്ധിതമായി ഇവ എത്താത്ത പക്ഷം വാക്സിനേഷൻ സെൻററുകളുടെ നിലയും പരുങ്ങലിലാകും.
ഇൗ സാഹചര്യത്തിലാണ് ക്യാമ്പുകൾ നീട്ടിവെക്കുന്നത്. അതേസമയം, വാക്സിൻ എേപ്പാൾ എത്തുമെന്നത് സംബന്ധിച്ച് സംസ്ഥാനത്തിന് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. ഏപ്രിൽ 15നും 20നും ഇടയിൽ അടുത്ത ബാച്ച് വാക്സിൻ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
മറ്റ് പല സംസ്ഥാനങ്ങളിലും വാക്സിൻ ക്ഷാമം തുടങ്ങിയ ഏപ്രിൽ ആദ്യവാരത്തിൽ 15 ലക്ഷം വാക്സിനുകളുമായി കേരളം സുരക്ഷിതനിലയിലായിരുന്നു. ശരാശരി ഒരു ലക്ഷം വാക്സിനുകളാണ് പ്രതിദിനം കുത്തിവെക്കുന്നത്. നിലവിൽ 43,50,966 പേരാണ് സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. 38,96,990 പേർ ഒന്നാം ഡോസും 4,53,976 പേർ രണ്ടാം ഡോസും.
അതേസമയം ടെസ്റ്റ് േപാസിറ്റിവിറ്റി നിരക്ക് വീണ്ടും രണ്ടക്കത്തിലേെക്കത്തുകയും രണ്ടാം തരംഗം കേരളത്തിൽ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രാദേശികനിയന്ത്രണങ്ങൾക്ക് ജില്ലകൾക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.