വാക്സിൻ: രണ്ടു ഡോസ് എടുക്കണം –ആരോഗ്യ മന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് വാക്സിൻ കുത്തി െവപ്പിൽ രണ്ട് ഡോസ് വാക്സിൻ നിശ്ചിത ഇടവേളകളിലായി എടുത്തിരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഗോർക്കി ഭവനിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച 'വാക്സിൻ എടുക്കാം സുരക്ഷിതരാകാം'ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വാക്സിനെപ്പറ്റി തെറ്റിദ്ധാരണകൾ പരത്തരുത്. കുത്തിവെപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. 16നു നടക്കുന്ന വാക്സിൻ കുത്തിവെപ്പിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. പ്രതിരോധ ശേഷി കൈവരിക്കാൻ 45 ദിവസമെങ്കിലും ആവശ്യമാണ്. ഈ സാഹചര്യത്തിൽ മുൻകരുതലുകൾ തുടരണമെന്നും മന്ത്രി അറിയിച്ചു.
മൂന്നുപേർക്കുകൂടി ജനിതക മാറ്റം വന്ന കോവിഡ്
സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെയിൽനിന്ന് വന്ന കണ്ണൂർ സ്വദേശികളായ രണ്ടുപേർക്കും പത്തനംതിട്ടയിലെ ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ജനിതകമാറ്റം വന്ന വൈറസ് ബാധിതരുടെ എണ്ണം ഒമ്പതായി.
യു.കെയില്‍നിന്നും വന്ന് പോസിറ്റിവായി തുടര്‍പരിശോധനക്കായി പുണെ എൻ.െഎ.വിയിലേക്ക് അയച്ചിരുന്ന മൂന്നു പേരുടെ സാമ്പിളുകളുടെ പരിശോധനിയിലാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ 25, 27 വയസ്സുള്ള രണ്ടുപേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 52 വയസ്സുള്ള ഒരാള്‍ക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്മാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.