വടക്കഞ്ചേരി ബസ് അപകടം: രണ്ട് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: പാലക്കാട്ടെ ബസ് അപകടത്തിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
സ്കൂൾ കുട്ടികളുടെതുൾപ്പെടെ വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടമായിരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണ്. പരിക്കേറ്റവർ അതിവേഗം സുഖംപ്രാപിക്കട്ടെയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു ട്വീറ്റ് ചെയ്തു.
പാലക്കാട് വടക്കഞ്ചേരിയിൽ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ബസപകടം ഉണ്ടായത്. സ്കൂളിൽനിന്ന് വിനോദസഞ്ചാരത്തിന് കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം.
അഞ്ച് കുട്ടികളും അധ്യാപകനായ ഒരാളും മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാരുമാണ് മരിച്ചത്. 38 പേരാണ് ചികിത്സയിലുള്ളത്. മണിക്കൂറിൽ 97.5 വേഗത്തിലായിരുന്നു ടൂറിസ്റ്റ് ബസ് പാഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.