വോട്ടെണ്ണൽ: വടകര മേഖലയിൽ വ്യാപക സംഘര്‍ഷമുണ്ടാകുമെന്ന് ഇൻറലിജന്‍സ് റിപ്പോർട്ട്
text_fieldsവടകര: ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനമായ മേയ് 23ന് നടക്കുന്ന ആഹ്ലാദ പ്രകടനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശി ക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വടകരയിലെ സ്വതന്ത്ര സ്ഥാന ാർഥി സി.ഒ.ടി. നസീറിനെതിരായ ആക്രമണത്തിെൻറ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനാണ് പൊലീസിെൻറ നീക്ക ം. ആഹ്ലാദ പ്രകടനത്തിെൻറ മറവിലെ സംഘർഷം തടയാൻ കോഴിക്കോട്, കണ്ണൂർ ജില്ലാതിർത്തികളിൽ കാമറ സ്ഥാപിക്കാൻ പൊലീസ് തീരുമാനിച്ചു.
വടകര, അഴിയൂര്‍, ഒഞ്ചിയം, ആയഞ്ചേരി, നാദാപുരം, വേളം, കുറ്റ്യാടി, കണ്ണൂക്കര, കോറോത്ത് റോഡ്, വില്യാപ്പള്ളി എന്നിവിടങ്ങളില്‍ സംഘര്‍ഷം നടക്കുമെന്ന റിപ്പോര്‍ട്ടിനെ തുടർന്ന് റൂറല്‍ പൊലീസ് നടപടി തുടങ്ങി. ഇതര ജില്ലകളില്‍നിന്നുള്ള ക്രിമിനല്‍ സംഘങ്ങള്‍ ഒഞ്ചിയം ഭാഗത്ത് വന്നേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷ സാധ്യത മേഖലകളില്‍ പട്രോളിങ് ശക്തമാക്കാനും പൊലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്താനും നടപടി തുടങ്ങി. ഇതിെൻറ ഭാഗമായി പൊലീസ് സ്റ്റേഷന് കേന്ദ്രമാക്കി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കുന്നുണ്ട്. തിങ്കളാഴ്ച വടകരയില്‍ ഡിവൈ.എസ്.പി യോഗം വിളിച്ചിട്ടുണ്ട്.
മേയ് 23ന് വൈകീട്ടോടെ ആഹ്ലാദ പ്രകടനങ്ങള്‍ അവസാനിപ്പിക്കുകയും സമാധാന അന്തരീക്ഷം നിലനിർത്തുകയും ചെയ്യാനുള്ള കാര്യങ്ങൾ യോഗത്തില്‍ ചര്‍ച്ചയാകും. 24, 25 തീയതികളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. കൂടുതല്‍ പൊലീസിനെ വിന്യസിക്കാനുള്ള ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആരംഭിച്ചു.
അക്രമങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നൊരുക്കം തുടങ്ങിയതായുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ പലയിടത്തും റെയ്ഡ് നടത്താനും ആലോചനയുണ്ട്. സ്ഥിരമായി ബോംബുള്‍പ്പെടെ ആയുധങ്ങള്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കി. ഇതിനിടെ, രാഷ്ട്രീയ കക്ഷികളും സംഘര്‍ഷത്തിന് ശ്രമിക്കുന്നതായുള്ള ആരോപണം പരസ്പരം ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.