വടകര ഡി.വൈ.എസ്.പിയുടെ വാഹനത്തിന് തീയിട്ടു; കടക്ക് നേരെയും തീവെപ്പ്, ഒരാൾ കസ്റ്റഡിയിൽ
text_fieldsവടകര: വടകര ഡി.വൈ.എസ്.പിയുടെ പൊലീസ് വാഹനം തീവെച്ച് നശിപ്പിച്ചു. ഡി.വൈ.എസ്.പി വിനോദ് കുമാറിന്റെ കെ.എൽ 01 സി.എച്ച് 3987 നമ്പർ ഔദ്യോഗിക വാഹനമാണ് തീവെച്ച് നശിപ്പിച്ചത്. വടകര താഴെ അങ്ങാടിയിൽ ഒരു കടയിലും തീവെപ്പ് ശ്രമം ഉണ്ടായിട്ടുണ്ട്. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ച രണ്ടോടെയാണ് സംഭവം. ഓഫീസിന്റെ മുൻ വശത്ത് നിർത്തിയിട്ടതായിരുന്നു ഔദ്യോഗിക വാഹനം. വാഹനം പൂർണ്ണമായി കത്തി നശിച്ചിട്ടുണ്ട്.
വടകര താഴെ അങ്ങാടിയിൽ മുസ്ലിം ലീഗ് നേതാവ് ഫൈസലിന്റെ ചാക്ക് കടയ്ക്ക് നേരെയാണ് തീവെപ്പ് ഉണ്ടായത്. കടയിലെ ചാക്കുകൾ ഭാഗികമായി കത്തി നശിച്ചു.
കസ്റ്റഡിയിലെടുത്തയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിൽ കഴിഞ്ഞ മാസമാണ് കോടതി വിധി പറഞ്ഞത്. തെളിവുകളുടെ അഭാവത്തിൽ പ്രതിയെ കോടതി വിട്ടയച്ചിരുന്നു. വീണ്ടും ഉണ്ടായ തീവെപ്പ് സംഭവം പ്രദേശത്ത് ഭീതി പടർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.