Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകരയിൽ നിരോധനാജ്ഞ

വടകരയിൽ നിരോധനാജ്ഞ

text_fields
bookmark_border
vadakara-loksabha-constituency
cancel

വടകര: ലോക്സഭ തെരഞ്ഞെടുപ്പി‍​െൻറ ഫലപ്രഖ്യാപനത്തിനു ശേഷം ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ റൂറല്‍ ജില്ലയിലെ എട്ട് പൊലീസ്​ സ്​റ്റേഷൻ പരിധിയില്‍ രണ്ടു ദിവസത്തേക്ക് ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി റൂറല്‍ എസ്.പി യു. അബ്​ദുള്‍ കരീം അറിയിച്ചു.

വടകര, ചോമ്പാല, എടച്ചേരി, നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി പൊലീസ്​ സ്​റ്റേഷൻ പരിധികളില്‍ ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 27ന് കാലത്ത് 10 മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതു സ്ഥലങ്ങളില്‍ 10ല്‍ കൂടുതലാളുകള്‍ കൂട്ടംകൂടി നില്‍ക്കുവാനോ, ആയുധങ്ങള്‍ കൊണ്ടുനടക്കുവാനോ ജാഥ നടത്തുവാനോ പൊതുസമൂഹത്തി‍​െൻറ സമാധാനത്തിന് ഭീഷണി ഉണ്ടാക്കുന്ന ഒരു പ്രവര്‍ത്തനങ്ങളിലും ഇടപെടാനോ പാടില്ലെന്ന്​ പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakarakerala newsmalayalam newsLoksabha constituency
News Summary - Vadakara issue-Kerala news
Next Story