Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാലൂക്ക് ഒാഫീസ്...

താലൂക്ക് ഒാഫീസ് തീപിടിത്തം: സമഗ്രാന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി

text_fields
bookmark_border
k rajan
cancel

തിരുവനന്തപുരം: വടകര താലൂക്ക് ഒാഫീസ് തീപിടിത്തം സംബന്ധിച്ച് സമഗ്രാന്വേഷണത്തിന് ഉത്തരവിട്ടതായി റവന്യൂ മന്ത്രി കെ. രാജൻ. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ നടന്നോ എന്ന് പരിശോധിക്കും. പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കെ. രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് വടകര പഴയ സ്റ്റാൻഡിന് സമീപത്തുള്ള താലൂക്ക് ഒാഫീസ് കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായത്. കെട്ടിടവും ഒാഫീസ് ഫയലുകളും കത്തി നശിച്ചു. താലൂക്ക് ഒാഫീസിൽ നിന്നും പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നു.

ഒാടിട്ട പഴയ കെട്ടിടത്തിലാണ് താലൂക്ക് ഒാഫീസ് സ്ഥിതി ചെയ്യുന്നത്. പഴയ കെട്ടിടം അതേ പോലെ നിലനിർത്തി നവീകരണം നടത്തിയിരുന്നു. തീപിടിത്തകാരണം വ്യക്തമല്ല. കത്തി നശിക്കാത്ത ഫയലുകൾ കെട്ടിടത്തിൽ നിന്നും മാറ്റുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k rajanfireVadakara Taluk office
News Summary - Vadakara Taluk office fire: Revenue Minister orders comprehensive probe
Next Story