നാടകാന്തം മുരളീധരൻ
text_fieldsന്യൂഡൽഹി: കെ. മുരളീധരനെ സ്ഥാനാർഥിയാക്കി വടകരയിൽ വീറുറ്റ രാഷ്ട്രീയ പോരാട്ടം ഉറപ്പിച്ച് കോൺഗ്രസ്. സി.പി.എമ്മിലെ പി. ജയരാജനെ നേരിടാൻ ദുർബല സ്ഥാനാർഥികളെ പരി ഗണിക്കുന്നുവെന്ന പരാതി ശക്തമായതിനെ തുടർന്നാണ് സിറ്റിങ് എം.എൽ.എയായ മുരളീധര നെ കളത്തിലിറക്കുന്നത്.
വടകര മണ്ഡലത്തിെൻറ കാര്യത്തിൽ കൂടി തീരുമാനമായതോടെ കോൺഗ്രസിെൻറ 16 സീറ്റിലും വ്യക്തതയായി. വയനാട് ടി. സിദ്ദീഖ്, ആലപ്പുഴയിൽ ഷാനിമോൾ ഉ സ്മാൻ, ആറ്റിങ്ങലിൽ അടൂർ പ്രകാശ് എന്നിവരായിരിക്കും സ്ഥാനാർഥികൾ. പാർട്ടി അധ്യക ്ഷൻ രാഹുൽ ഗാന്ധി പര്യടനത്തിലായതുകൊണ്ട് ഒൗദ്യോഗിക പ്രഖ്യാപനം ബുധനാഴ്ചത്തേക്ക ് മാറ്റി. 12 മണ്ഡലത്തിലെ സ്ഥാനാർഥി പട്ടിക നേരത്തേ പുറത്തിറക്കിയിരുന്നു.
അക്രമ രാ ഷ്ട്രീയത്തിനെതിരായ സന്ദേശം നൽകേണ്ട വടകരയിൽ ക്രിമിനൽ കേസ് പ്രതിയായ പി. ജയരാജ നെതിരെ മുല്ലപ്പള്ളി ഇല്ലെങ്കിൽ കെ. മുരളീധരനെ പരിഗണിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ആർ.എം.പി നേതാവ് കെ.കെ. രമ എന്നിവരും കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ മുരളീധരനു മേൽ മത്സരിക്കാൻ സമ്മർദം മുറുകി. നേരത്തേ നൽകിയ പാനൽ പിൻവലിച്ച് ഹൈകമാൻഡിന് മുരളീധരെൻറ മാത്രം പേര് ഏകകണ്ഠമായി അയച്ചു.
വയനാട്ടിൽ മത്സരിക്കാൻ മുരളീധരൻ നേരത്തേ സന്നദ്ധത അറിയിച്ചിരുന്നതാണ്. എന്നാൽ, ഗ്രൂപ് സമവാക്യങ്ങൾ മൂലം അംഗീകരിച്ചില്ല. വട്ടിയൂർക്കാവിൽ നിന്നുള്ള നിയമസഭാംഗമായ മുരളീധരൻ അവിടം വിടുന്നത് ബി.ജെ.പിക്ക് ഉപതെരഞ്ഞെടുപ്പിൽ അവസരം നൽകുമെന്ന വ്യാഖ്യാനവും ഉണ്ടായി. മുല്ലപ്പള്ളി രാമചന്ദ്രൻ വീണ്ടും മത്സരിക്കുകയില്ലെന്ന് ഉറപ്പായതോടെ, വടകരയിൽ പറ്റിയ സ്ഥാനാർഥിയില്ലാതെ കോൺഗ്രസ് വലഞ്ഞു.
വി.എം. സുധീരൻ അടക്കം പലരെയും സമീപിച്ചു. അതിനെല്ലാം ശേഷമാണ് സമ്മർദത്തിനൊടുവിൽ മുൻ എം.പിയായ മുരളീധരൻ സമ്മതം അറിയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളിൽ നിന്നുമായി മത്സരിക്കുന്ന സിറ്റിങ് എം.എൽ.എമാരുടെ എണ്ണം ഇതോടെ ഒമ്പതായി. എൽ.ഡി.എഫിൽ നിന്ന് ആറ്; യു.ഡി.എഫിൽ നിന്ന് മൂന്ന്.
വടകരയിൽ മത്സരിക്കാൻ തയാർ -കെ. മുരളീധരൻ
കോഴിക്കോട്: പാർട്ടി പറഞ്ഞാൽ വടകര ലോക്സഭ മണ്ഡലത്തിൽ മത്സരിക്കാൻ തയാറെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമായിരിക്കും നടക്കുകയെന്നും എതിർ സ്ഥാനാർഥി ആരെന്നത് പ്രശ്നമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാർഥി നിർണയിക്കാൻ വാൈകിയത് ജയപരാജയത്തെ ബാധിക്കില്ല. ജനാധിപത്യ മതേതര സംവിധാനങ്ങൾക്ക് വേണ്ടി നിലകൊള്ളും. കെ.പി.സി.സി അധ്യക്ഷന് മുല്ലപ്പള്ളി നടത്തി വരുന്ന വികസനങ്ങളുടെ തുടർച്ചക്കായി ശ്രമിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.
ഇക്കാര്യത്തിൽ അൽപസമയത്തിനകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചിരുന്നു. വയനാട്ടിൽ ടി.സിദ്ദീഖും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും സീറ്റ് ഉറപ്പിച്ചിരുന്നു. എന്നാൽ ഈ സീറ്റുകളുടെയും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
യു.ഡി.എഫ് സ്ഥാനാർഥികൾ
കാസർകോട് -രാജ്മോഹൻ ഉണ്ണിത്താൻ
കണ്ണൂർ -കെ. സുധാകരൻ
വടകര -കെ. മുരളീധരൻ
വയനാട് -ടി. സിദ്ദീഖ്
കോഴിക്കോട് -എം.കെ. രാഘവൻ
പൊന്നാനി -ഇ.ടി. മുഹമ്മദ് ബഷീർ
മലപ്പുറം -പി.കെ. കുഞ്ഞാലിക്കുട്ടി
പാലക്കാട് -വി.കെ. ശ്രീകണ്ഠൻ
ആലത്തൂർ -രമ്യ ഹരിദാസ്
തൃശൂർ -ടി.എൻ. പ്രതാപൻ
ചാലക്കുടി -ബെന്നി ബഹനാൻ
എറണാകുളം -ഹൈബി ഇൗഡൻ
ആലപ്പുഴ -ഷാനിമോൾ ഉസ്മാൻ
കോട്ടയം -തോമസ് ചാഴികാടൻ
ഇടുക്കി -ഡീൻ കുര്യാക്കോസ്
പത്തനംതിട്ട -ആേൻറാ ആൻറണി
മാവേലിക്കര -കൊടിക്കുന്നിൽ സുരേഷ്
കൊല്ലം -എൻ.കെ. പ്രേമചന്ദ്രൻ
ആറ്റിങ്ങൽ -അടൂർ പ്രകാശ്
തിരുവനന്തപുരം -ശശി തരൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.