വടക്കാഞ്ചേരി കൂട്ടബലാത്സംഗം: പൊലീസിന് വീഴ്ച പറ്റി
text_fieldsതിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസ് അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തൽ. കേസിനെക്കുറിച്ച് ചർച്ച ചെയ്യാൻ റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത്തരത്തിൽ ഒരു വിശദീകരണമുണ്ടായത്. ഉന്നത രാഷ്ട്രീയക്കാർ ഉൾപ്പെടുന്ന കേസായതിനാൽ പൊലീസ് കുറേക്കൂടി കാര്യക്ഷമതയും ജാഗ്രതയും പ്രകടിപ്പിക്കണമായിരുന്നു. കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ച് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല എന്നീ വിമർശങ്ങളും യോഗത്തിലുണ്ടായി.
ഇക്കാരണങ്ങൾ കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പേരാമംഗലം സി.ഐയെ മാറ്റി ഗുരുവായൂർ എ.സി.പിക്ക് അന്വേഷണ ചുമതല നൽകിയത്. തിരുത്തൽ നടപടിയുടെ ഭാഗമാണിത്. പുതിയ സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തും. തൃശൂർ റേഞ്ച് ഐ.ജി എം.ആർ അജിത് കുമാർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.