വാഹനങ്ങളുടെ ഉടമസ്ഥാവകാശം സർക്കുലർ അട്ടിമറിച്ചു, കൈമടക്കിന് വഴിയൊരുക്കി ‘പുതിയ നടപടിക്രമങ്ങൾ’
text_fieldsതിരുവനന്തപുരം: സ്വകാര്യ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള മോേട്ടാർ വാഹനവകുപ്പിെൻറ നിർദേശങ്ങൾ അട്ടിമറിച്ച് ൈകമടക്കിന് വഴിയൊരുക്കിയും ഉടമകളെ വട്ടം കറക്കിയും ഉദ്യോഗസ്ഥരുടെ വക ‘പുതിയ നടപടിക്രമങ്ങൾ’. വാഹൻ സോഫ്റ്റ്വെയറിലേക്ക് രജിസ്ട്രേഷൻ മാറ്റിയതോടെ പിഴയിനത്തിലോ ഫീസ് ഇനത്തിലോ കുടിശ്ശിക ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണമെന്നതാണ് വാഹന കൈമാറ്റത്തിന് സർക്കുലർ പ്രകാരമുള്ള നിബന്ധന.
ആർ.സി ബുക്കിനൊപ്പം ഇൗ സർട്ടിഫിക്കറ്റിനായുള്ള അപേക്ഷയും ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അപേക്ഷയും സമർപ്പിക്കണം. കുടിശ്ശികയില്ലെന്ന് ബോധ്യപ്പെട്ട് ഒാൺലൈനായി സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽതന്നെ വാങ്ങുന്നയാളിെൻറ പരിധിയിലെ ആർ.ടി.ഒ ഒാഫിസിൽ വിവരമെത്തും. സർട്ടിഫിക്കറ്റിെൻറ പകർപ്പ് വിൽക്കുന്നയാളിന് നൽകണമെന്നാണ് നിർദേശം.
ഇതോടൊപ്പം ആർ.സി ബുക്ക് കത്രിക ഉപയോഗിച്ച് മുറിച്ച് ഉപയോഗ ശൂന്യമാക്കിയ ശേഷം തിരികെ നൽകും. കുടിശ്ശികയില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി വാങ്ങുന്നയാൾ തെൻറ ആർ.ടി.ഒ ഒാഫിസിൽ എത്തിയാൽ പുതിയ ആർ.സി ബുക്ക് നൽകും.
സർക്കുലറിൽ കാര്യങ്ങളിങ്ങനെയാണെങ്കിലും സംസ്ഥാനത്തെ പല ആർ.ടി.ഒ ഒാഫിസുകളിലും സ്ഥിതി മെറ്റാന്നാണ്. അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം 42 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ കൂടി വാങ്ങിനൽകണം. വാങ്ങുന്നയാളിെൻറ ആർ.ടി.ഒ വിലാസമാണ് ഇതിൽ രേഖപ്പെടുത്തേണ്ടത്. രേഖകൾ പരിേശാധിച്ച ശേഷം ആർ.സി ബുക്കും രേഖകളും ഇൗ കവറിലിട്ട് അയക്കും.
കടലാസ് രഹിതവും പൂർണമായും ഒാൺലൈനുമായി നിർവഹിക്കേണ്ട നടപടികളാണ് ഇത്തരത്തിൽ അട്ടിമറിക്കുന്നത്.
സർട്ടിഫിക്കറ്റിെൻറ പകർപ്പുമായി വാങ്ങുന്നയാൽ ആർ.ടി.ഒ ഒാഫിസിലെത്തിയാൽ ‘കടലാസ് അയച്ചുകിട്ടിയിട്ടില്ല’ എന്ന മറുപടിയാണ് ലഭിക്കുക. നാലും അഞ്ചും ദിവസം കയറിയിറങ്ങണം. അലച്ചിലും ബുദ്ധിമുട്ടും ഒഴിവാക്കാൻ പലരും ഇടനിലക്കാരെ സമീപിക്കുകയാണ് ചെയ്യുന്നത്. സമീപ ജില്ലകളിലെ ആർ.ടി.ഒ ഒാഫിസുകളാണെങ്കിൽ 1500 മുതൽ 2000 വരെയാണ് ഇതിനുള്ള നിരക്ക്. ഇതിൽ ഒരു പങ്ക് കൈമടക്കായും ഉദ്യോഗസ്ഥർക്കെത്തും. ഇനി ജില്ലകൾ മാറുന്നതിനും ദൂരം കൂടുന്നതിനും അനുസരിച്ച് ഇടനിലക്കാരുടെ നിരക്കും കൂടും. ഒാൺലൈൻ സംവിധാനത്തിലേക്ക് മാറിയെങ്കിലും കാര്യങ്ങൾ ൈകവിടാതിരിക്കാനുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെ രഹസ്യ നീക്കങ്ങളാണ് പുതിയ നടപടികൾക്ക് പിന്നിലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.