പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: രാസപരിശോധന റിപ്പോർട്ട് ഉടൻ
text_fieldsകാക്കനാട്: മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിച്ചേക്കുമെന്ന് സൂചന. കാക്കനാട്ടെ റീജനൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലാണ് ആന്തരികാവയങ്ങളുടെ സൂക്ഷ്മപരിശോധന നടക്കുന്നത്. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടത്തിനിടെ ശേഖരിച്ച കരൾ, വൃക്ക, വയർ, വൻകുടൽ, ശ്വാസകോശ ഭാഗങ്ങളാണ് രാസപരിശോധനക്ക് അയച്ചത്.
കുട്ടിയുടെ ശരീരത്തിനുള്ളിൽ വിഷം ചെന്നിരുന്നോ, മദ്യത്തിെൻറയോ മയക്കുമരുന്നിെൻറയോ ഉറക്കഗുളികയുടെയോ സാന്നിധ്യമുണ്ടോ എന്നും പരിശോധിക്കും. അതേസമയം, ജീവനക്കാരുടെ അഭാവം പരിശോധന റിപ്പോർട്ട് വൈകാൻ കാരണമാകാനും സാധ്യതയുണ്ട്. വിവിധ കേസുകളിലെ സാമ്പിളുകൾ കെട്ടിക്കിടക്കുന്നതാണ് കാരണം. കഴിഞ്ഞ 22നാണ് മുട്ടാർ പുഴയിൽനിന്ന് സനുമോഹെൻറ മകൾ വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. സനുമോഹനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.