സാമൂഹിക മുന്നേറ്റത്തിനുള്ള വഴിവിളക്കായിരുന്നു വൈക്കം സത്യഗ്രഹം -വി.ഡി. സതീശൻ
text_fieldsവൈക്കം: സാമൂഹിക മുന്നേറ്റത്തിനുള്ള വഴിവിളക്കായിരുന്നു വൈക്കം സത്യഗ്രഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമായിരുന്നില്ല, സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക മാറ്റത്തിനുവേണ്ടി കൂടിയായിരുന്നു പ്രക്ഷോഭമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്‍റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.
ജാതിയുടെയും മതത്തിന്‍റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും വിത്തുകൾ പാകാൻ ശ്രമിക്കുകയും ചെയ്യുന്ന ശക്തികൾക്കെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ സന്ദേശം കൂടിയാണ് ശതാബ്ദി ആഘോഷമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ സ്വാഗതസംഘം ഭാരവാഹികളെയും തെരഞ്ഞെടുത്തു.
സംഘാടക സമിതി ചെയർമാൻ വി.പി. സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം. ലിജു, ജില്ല കൺവീനർ നാട്ടകം സുരേഷ്, കെ.പി.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, എം.എൽ.എമാരായ സി.കെ. ആശ, മോൻസ് ജോസഫ്, കോൺഗ്രസ് നേതാക്കളായ കെ.സി. ജോസഫ്, ജോസഫ് വാഴക്കൻ, ഷാനിമോൾ ഉസ്മാൻ, കെ.പി. ധനപാലൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എ. സലിം, ജോസി സെബാസ്റ്റ്യൻ, എം.എം. നസീർ, സക്കീർ ഹുസൈൻ, കെ.പി. ശ്രീകുമാർ, ദീപ്തി മേരി വർഗീസ്, ഐ.കെ. രാജു, അബ്ദുൾ മുത്തലിബ്, എ.എ. ഷുക്കൂർ, ടോമി കല്ലാനി, ഡോ. പി.ആർ. സോന, ഡി.സി.സി പ്രസിഡന്‍റുമാരായ പി. രാജേന്ദ്രപ്രസാദ്, ബി. ബാബുപ്രസാദ്, മുഹമ്മദ് ഷിയാസ്, കേരള കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടൻ, സി.പി.ഐ നേതാക്കളായ ടി.എൻ. രമേശൻ, എം.ഡി. ബാബുരാജ് മുസ്ലിംലീഗ് നേതാക്കളായ സുബൈർ പുളിന്തുരുത്തി, ബഷീർ പുത്തൻപുര, അഡ്വ. ജമാൽകുട്ടി, സി.എം.പി നേതാവ് കെ. ഗിരീഷ്, വൈക്കം നഗരസഭ ചെയർപേഴ്സൻ രാധിക ശ്യാം, വൈസ് ചെയർമാൻ പി.ടി. സുഭാഷ് എന്നിവർ പങ്കെടുത്തു.
വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷ സ്വാഗതസംഘം രൂപവത്കരണ യോഗവും ഓഫിസ് ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.